Chapter Title : രതിയുടെ താന്ത്രികരഹസ്യങ്ങള്‍ - 2
മാര്‍ഗങ്ങള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് താന്ത്രികര്‍ പറയുന്നു.
സ്ഖലനത്തോടടുക്കുന്പോള്‍ സ്ത്രീപുരുഷന്മാരുടെ ശ്വാസഗതിയുടെ വേഗത കൂടും. അതിനിര്‍ണായകമായ ആ ഒറ്റനിമിഷത്തില്‍ ശ്വാസഗതി തന്നെ നിലയ്ക്കും. ആഴത്തില്‍ സാവധാനത്തില്‍ താളാത്മകമായി ഈ സമയത്ത് ശ്വാസഗതി ക്രമീകരിച്ചു നോക്കുക. ഫലം അന്പരപ്പിക്കുന്നതായിരിക്കും.
മനസും ശരീരവും ഒരുപോലെ നിയന്ത്രിതവാസ്ഥയില്‍ പ്രവര്‍ത്തിക്കുവാന്‍ പാകപ്പെടുത്തുകയാണ് താന്ത്രിക വിദ്യ.
താന്ത്രിക മന്മഥത്തില്‍ ശരീരത്തിന്റെ ആനന്ദം വേറെ മനസിന്റേത് വേറെ എന്ന വേര്‍തിരിവില്ല. രണ്ടും ലയിച്ചു ചേര്‍ന്ന് വാക്കുകള്‍ക്കപ്പുറമായ പരമാനന്ദം അനുഭവിക്കാന്‍ താന്ത്രിക വിദ്യകള്‍ സഹായിക്കുന്നു.
ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കുക. താന്ത്രിക മന്മഥത്തിന്റെ ആത്യന്തിക ലക്ഷ്യം രതിമൂര്‍ച്ഛയും സംഭോഗവേളയുടെ ദൈര്‍ഘ്യവുമൊന്നുമല്ല.
പരസ്പരബന്ധവും വിശ്വാസവും ആദരവും വളര്‍ത്താനാണ് ഈ മാര്‍ഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ശാരീരികമായി ഇഴുകിച്ചേരുന്നതിനൊപ്പം ആത്മീയ സംഭോഗവും സാധ്യമാകണം.
തന്റെ പ്രേമത്തിന് ശരീരത്തിന്റെ പരമാണു വരെ കോരിത്തരിക്കുന്ന ആനന്ദം പകരം തരുന്ന പുരുഷനെ ഒരു സ്ത്രീയും മറക്കില്ല. അതിനായി അല്‍പം കഷ്ടപ്പെടാനും ചില കാര്യങ്ങള്‍ പരിശീലിക്കാനും സമയവും സൗകര്യവുമുണ്ടോ എന്നതാണ് ചോദ്യം.
💬 Comments
View all comments