Chapter Title : രൗദ്രം [RK]
സുഭധ്രക്ക് അഭിമുഖം ആയി നിന്നു. സുഭദ്ര വേഗം തന്നെ തിരുമേനിയുടെ കാൽ തൊട്ടു വന്ദിച്ചു. തിരുമേനി തന്റെ കാൽക്കൽ കുമ്പിട്ടു നിൽക്കുന്ന സുബദ്രയെ ഇരു തോളിലും പിടിച്ചു എഴുന്നേൽപ്പിച്ചു. രക്ത വർണത്തിൽ ചുവന്നു തുടുത്ത് ആയിരുന്നു തിരുമേനിയുടെ കണ്ണുകൾ. അവ പൂജാമുറിയിൽ മാത്രമേ അത്തരത്തിൽ കാണപ്പെടുക ഒള്ളു.
സുഭദ്രയുടെ ചുണ്ടുകൾ തണുപ്പിൽ വിറക്കുന്നുണ്ടായിരുന്നു... തിരുമേനി അവളുടെ തോളിൽ നിന്നും കൈകൾ വിടുവിച്ചു ദേവിക്ക് മുന്നിൽ കത്തിച്ചു വച്ചിരുന്ന ഏഴ് തിരിയിട്ട നിലവിളക്ക് അവൾക്ക് നേരെ നീട്ടി... ഒരക്ഷരം പോലും ഉരിയാടാതെ സുഭദ്ര വിളക്കുമായി പൂജാമുറി വിട്ട് പുറത്തിറങ്ങി. വിറക്കുന്ന കൈകളോടെ ഇടറുന്ന ചുവടുകളോടെ അവള് മച്ചിൻ മുകളിലേക്കുള്ള ഗോവണി കയറി തുടങ്ങി. ആ വലിയ നാലുകെട്ട് തറവാട്ടിൽ എങ്ങും നിശ്ശബ്ദത തളം കെട്ടി നിന്നു. മരം കൊണ്ട് ഉണ്ടാക്കിയ പഴയ ഗോവണി പടികൾ അവളുടെ ഓരോ കാൽ വൈപ്പിലും കര കര ശബ്ദങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു. ഈറനണിഞ്ഞ അവളുടെ കാർകൂന്തൽ നിന്നും വെള്ള തുള്ളികൾ ധാര ധാരയായി അവൾക്ക് പിറകെ മാർഗം തീർത്തു കൊണ്ടിരുന്നു.
മുകളിലെ മച്ചിൽ ആണ് തറവാടിനെ കാത്തു സംരക്ഷിക്കുന്ന രക്ത രക്ഷസ് കുടികൊള്ളുന്നത്. സുഭദ്ര മച്ചിന്റെ വാതിൽ പതിയെ തുറന്നു.. മനസ്സിൽ അവള് എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടിരുന്നു.. വാതിൽ തള്ളി തുറക്കുമ്പോൾ അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ക്രമാതീതമായി വർധിച്ച അവളുടെ ഹൃദയ നാധം പുറത്തേക്ക് പ്രകമ്പനം കൊണ്ടു. മച്ചിന് മുകളിൽ വൈദ്യുതീകരണം ഇല്ലാത്തതുകൊണ്ട് കയ്യിലെ നിലവിളക്കിന്റെ വെട്ടം മാത്രം ആയിരുന്നു ഇരുട്ട് നിറഞ്ഞ ആ അറക്കുള്ളിൽ ഉണ്ടായിരുന്നത്.
ബന്ധന തകിടുകളും മാന്ത്രിക
💬 Comments
View all comments