0%

Chapter Title : രൗദ്രം [RK]

Author : Kambikathakal Read All Parts 135

കിഴികളും നിറഞ്ഞ ആ അറവാതിൽ സുഭദ്ര പതിയെ തുറന്നു. വലിയ ഒരു ശബ്ദത്തോടെ ആ പഴയ വാതിൽ അവൾക്ക് മുന്നേ മലർക്കെ തുറന്നു. ഉള്ളിലേക്ക് നോക്കിയ സുബദ്രക്ക്‌ കൺമുന്നിൽ കണ്ണടച്ച് നിന്നാൽ ഉള്ള പോലുള്ള ഇരുട്ട് അല്ലാതെ ഒന്നും തന്നെ കാണാൻ സാധിച്ചില്ല. വിറക്കുന്ന കാൽപാദങ്ങൾ പതിയെ അവള് അറക്ക്‌ അകത്തേക്ക് എടുത്തു വച്ചു. വിളക്കിൻറെ വെട്ടത്തിൽ അറയുടെ ഓരോ ബാഗങ്ങൾ അവൾക്ക് മുന്നിൽ തെളിഞ്ഞു കൊണ്ടിരുന്നു. അടുക്കി വച്ചിരിക്കുന്ന മാറാലയും പൊടിയും പിടിച്ച് കിടക്കുന്ന പിച്ചള പാത്രങ്ങളും വിളക്കുകളും പഴയ ഉപയോഗ ശൂന്യമായ വസ്തുക്കളും. കിഴക്കേ മൂലയിൽ ചെമ്പട്ടിൽ പൊതിഞ്ഞ ഒരു പീഠവും അതിന്റെ പിന്നിൽ പുറം തിരിച്ചു വച്ചിരിക്കുന്ന ഒരു വിഗ്രഹം. സുഭദ്ര വേഗം തന്നെ വിളക്ക് വിഗ്രഹത്തിന്റെ പിന്നിൽ പീഠത്തിൽ വച്ച ശേഷം മുറി വിട്ടു പുറത്തിറങ്ങി.. ഗോവണി പടികളിലൂടെ ഓടി താഴേക്ക് ഇറങ്ങി.

സുഭദ്ര ഇത് ആദ്യമായിട്ടല്ല ഇൗ മചിൽ വരുന്നതും വിളക്ക് വെക്കുന്നതും. ചില പ്രത്യേക പൂജ ദിവസങ്ങളിൽ ഇത്തരത്തിൽ മച്ചിലമ്മക്ക്‌ പൂജ വെക്കാറുണ്ട് അത്രേ.. എന്നിരുന്നാലും ഓരോ തവണ മച്ചിലേക്കുള്ള ഗോവണി കയറുമ്പോൾ സുഭദ്രയുടെ നെഞ്ഞിടി ക്കുന്ന ശബ്ദം പുറത്ത് കേൾക്കാമായിരുന്നു. അതിനു കാരണങ്ങൾ പലതാണ്.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് മച്ചിലോട്ട്‌ തറവാടിന്റെ പാരമ്പര്യത്തിന്. ഇൗ നാട്ടിലെ തന്നെ ഏറ്റവും പ്രൗഢ ഗംഭീരമായ നാടിന്റെ മുകമുദ്രയായ നാലുകെട്ട് വീട്. നാടിനും നാട്ടുകാർക്കും എന്ത് പ്രശ്നം ഉണ്ടായാലും ആദ്യം ഓടി വരുന്നത് മചിലോട്ട്‌ തറവാട്ടിലേക്ക് ആണ്. എന്തിനും ഏതിനും അവിടെ പരിഹാരം ഉണ്ടായിരുന്നു. നാട്ടിലെ സർവ്വ പ്രമാണിമാർ ആയിരുന്നു മച്ചിലോട്ടെ കാരണവന്മാർ.

💬 Comments

View all comments