0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.6K

ഓഫീസർ: യെസ് സർ. ദേഹോപദ്രവവും ബലാൽസംഗത്തിനുള്ള ശ്രമവും നടത്തിയിട്ടുണ്ട് . സാക്ഷിയും ഉണ്ട്. കുറഞ്ഞതൊരു അഞ്ചു വർഷം എങ്കിലും അകത്ത് കടക്കാനുള്ള വകുപ്പുണ്ട്.

എസ് ഐ : പക്ഷേ മാത്യൂസ് പറയുന്നത് അങ്ങനെയൊന്നും നടന്നിട്ടേ ഇല്ലെന്നാ.

അപ്പൻ : സത്യമാ സാറേ പറയുന്നേ. എന്റെ കൊച്ചിനോട് ഞാൻ അങ്ങനെ ചെയ്യുമോ? ഞാൻ വേണേ ആ ബൈബിളിൽ തൊട്ട് സത്യം ചെയ്യാം സാറിനോട്. മാത്യൂസ് ചെറ്റത്തരം കാണിക്കേല.

കേട്ടപ്പോൾ എനിക്കങ്ങോട്ട് പെരുവിരലിന്ന് അരിച്ചുവന്നു. ഓർമ്മവച്ച നാൾ മുതൽ സഹിക്കുന്നതാ ഇയാളുടെ കുത്തു വാക്കുകളും പിഴച്ചു പെറ്റവൾ എന്ന വിളിയും. ടാർസൻ കൊടുത്തത് കുറഞ്ഞുപോയെന്ന് എനിക്ക് തോന്നി.

എസ് ഐ : അപ്പോ ഈ നടു ഒടിഞ്ഞ മേശയും പൊട്ടിയ അക്വേറിയവും ഒക്കെ എന്താടാ?

അപ്പൻ : സാറിനോട് ഞാൻ സത്യം പറയാം. അല്പം കുടിച്ചിട്ട് ഉണ്ടായിരുന്നു. അതിന്റെ ഒരു പരവേശത്തിൽ ബാലൻസ് തെറ്റി തട്ടിമറിഞ്ഞ്  പോയതാണ് അക്വേറിയം. പിന്നെ മേശയുടെ കാല്, എന്റെ പൊന്ന് സാറെ അത് പണ്ടേ ഒടിഞ്ഞതാ. ആശാരിയെ വിളിക്കാൻ കാശില്ലാത്തത്കൊണ്ട് അങ്ങനെ കിടക്കുന്നതാ.

സന്ദർഭത്തിന് അനുസരിച്ച് ഇത്രയും പെട്ടെന്ന് നുണ പറയാനുള്ള അപ്പന്റെ കഴിവ് ഓർത്ത് ഞാൻ അത്ഭുതപ്പെട്ടു. നോക്കിയപ്പോൾ ടാർസനും അമ്മയ്ക്കും എന്റെ അതേ ഭാവം.

എസ് ഐ: അപ്പോൾ കൊച്ചിന്റെ മുഖത്തുള്ള രണ്ട് പാടോ?

അപ്പൻ എന്റെ മുഖത്തേക്ക് നോക്കി. രണ്ട് കവിളിലും ചോര കല്ലച്ചു കിടപ്പുണ്ട്. ഒന്നറിയാതെ തൊട്ടപ്പോൾ എനിക്ക് നല്ല വേദന എടുത്തു. എസ്ഐയുടെ ആ ചോദ്യത്തിൽ ഊരി പോരാം എന്ന അപ്പന്റെ ആത്മവിശ്വാസം തകർന്നു.

അപ്പൻ :

💬 Comments

View all comments