Chapter Title : റേച്ചലും ടാർസനും [ശ്രേയ]
കയറിപ്പോയി. ഞാൻ ആ സമയം കൊണ്ട് പുഴ ഒന്ന് കാണാമെന്ന് കരുതി പതുക്കെ വീടിന്റെ പുറകിലേക്ക് നടന്നു. അതിനടുത്തേക്ക് ചെല്ലുംതോറും വെള്ളത്തിന്റെ ശബ്ദം കൂടി വന്നു. ഒരു അരുവിയേക്കാൾ വലുപ്പം ഉണ്ട്. കണ്ണീര് പോലെ നല്ല തെളിഞ്ഞ വെള്ളം. പാറയുടെ മുകളിലൂടെ ഒരു ചെറിയ വെള്ളച്ചാട്ടവും ഉണ്ട്.
"ശ്ശേ ആ ചെക്കൻ കൂടി ഉണ്ടായിരുന്നെങ്കിൽ "
ഞാൻ മനസ്സിൽ ഓർത്തു. ഞങ്ങൾ ഒരുമിച്ചാണ് എല്ലാ സ്ഥലങ്ങളിലും പോകാറ്. ഒരു ഫോട്ടോയെടുത്ത് ഞാൻ അവന് വാട്സ്ആപ്പ് ചെയ്തു. ലെഗ്ഗിൻസ് മുട്ട് വരെ കേറ്റി വെള്ളത്തിൽ ഇറങ്ങി. ദേഹമാസകലം ഒരു കുളിരുകേറി. ഒരു കൊച്ചു കല്ലെടുത്ത് വെള്ളത്തിലിട്ടു. ഗ്ലപ് എന്ന ശബ്ദത്തോടെ അത് വെള്ളത്തിനടിയിലേക്ക് പോകുന്നത് കണ്ടപ്പോൾ എനിക്കൊന്നും മുങ്ങണമെന്ന് തോന്നി. മമ്മി വഴക്കുപറയുമെന്ന് അറിയാമായിരുന്നെങ്കിലും അലക്കുകല്ലിന്റെ മുകളിൽ മൊബൈലും ചെരുപ്പും വെച്ച് വെള്ളത്തിലേക് എടുത്തുചാടി. പാറയുടെ മുകളിലൂടെ വെള്ളം കുത്തനെ വീഴുന്ന ഭാഗത്ത് മാത്രം കുറച്ച് ആഴമുണ്ട്. ബാക്കി എല്ലായിടത്തും അര വരെ ആഴമുള്ളൂ. നല്ല തണുത്ത വെള്ളം. രാവിലെ നടന്നതെല്ലാം എങ്ങോ മാഞ്ഞുപോയി. എന്തോ ഒരു പോസിറ്റീവ് എനർജി ആ പുഴയിൽ മുങ്ങിയപ്പോൾ കിട്ടി. ഇനി അലക്കലും കുളിയും ഇവിടെനിന്ന് ആക്കാമെന്ന് ഉറപ്പിച്ചു. പരിചയമില്ലാത്ത സ്ഥലമായതുകൊണ്ട് അധികം നേരം അവിടെ നിൽക്കാൻ തോന്നിയില്ല. ആകെ മുങ്ങിയാൽ കുളിരില്ല എന്ന് ആരാണാവോ പറഞ്ഞത്. ഞാൻ കിടുകിടാ വിറച്ചു കൊണ്ട് ഈറനായി വീട്ടിനകത്തേക്ക് കയറി. മമ്മി എന്നെ കണ്ടതും ഒറ്റ അടി തന്നു. നിനക്ക് വല്ല ഓളം വട്ട് ഉണ്ടോ പെണ്ണേ എന്ന് ചോദിച്ചുകൊണ്ട്
ഞാൻ : മമ്മി ഞാൻ
💬 Comments
View all comments