Chapter Title : റേച്ചലും ടാർസനും [ശ്രേയ]
: നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം സ്വന്തം മമ്മിയ്ക്ക് പോലും വിശ്വാസമില്ല.
മമ്മി : നീ ചുമ്മാ ബിപി കൂട്ടാതെ ഉള്ള കാര്യം പറഞ്ഞേ. എന്റെ തലയിൽ തൊട്ട് സത്യം ചെയ്യണം.
ഞാൻ : എന്റെ പൊന്നു മമ്മി ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നുമില്ല. നിങ്ങൾ തമ്മിൽ ഉള്ള വഴക്കിനിടയിൽ അവൻ മാത്രം ആണ് എനിക്ക് ഒരു ആശ്വാസം. അവന് ഞാനും.
മമ്മി : എന്തെങ്കിലുമുണ്ടെങ്കിൽ പറ ഇപ്പത്തന്നെ കെട്ടിത്തുടങ്ങി ചത്ത കളയാനാ.
ഞാൻ : ചവാൻ ആയിട്ടില്ല കേട്ടോ. ഇത്രയും കാലം ഒന്നും ഇല്ലായിരുന്നു. മമ്മി ഇത്രേം പറഞ്ഞു തന്ന സ്ഥിതിക്ക് ഞാൻ ഒന്ന് ആലോചിക്കട്ടെ ഇനി അവനെ എങ്ങനെ കാണണമെന്ന്.
ഇപ്രാവശ്യം പുറത്ത് ശെരിക്കും അടി കിട്ടി.
ഞാൻ : പ്ലീസ്. തല്ലല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ…
മമ്മി വീണ്ടും ഒന്നുടെ തരാൻ ഓങ്ങിയപ്പോഴേക്കും പുറത്ത് കാറിന്റെ ശബ്ദം കേട്ടു.
ഞാൻ : ദേ മമ്മിടെ കാമുകൻ വന്നു. പോയി സ്വീകരിക്ക്.
മമ്മി : അയാൾ ഈ കോലത്തിൽ നിന്നെ കണ്ടുകഴിഞ്ഞാൽ പിന്നെ നിന്റെ പിന്നാലെ ആയിരിക്കും
ആ ഒരു കെണി ഞാൻ ഓർത്തതെ ഇല്ല. ഞാൻ വേഗം ബാത്‌റൂമിൽ ഓടി കേറി കതകടച്ചു. ഡോക്ടർ പോയ ശേഷം പുറത്തിറങ്ങുന്നതാണ് നല്ലത്. ഇല്ലെങ്കിൽ അയാൾ കണ്ണുകൊണ്ട് ചോര കുടിക്കും. പുറത്ത് അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഒന്നും വെക്തമായി കേൾക്കുന്നില്ല. കാറിൽ നിന്ന് സാധനങ്ങൾ ഇറക്കുകയാണെന്ന് മനസിലായി. ബാത്‌റൂമിൽ ആയത് നന്നായി ഇല്ലെങ്കിൽ സഹായിക്കേണ്ടി വന്നേനെ ??
ബാത്‌റൂമിൽ നിന്ന് കൊണ്ട് ഞാൻ മമ്മി
💬 Comments
View all comments