Chapter Title : റേച്ചലും ടാർസനും [ശ്രേയ]
നോക്കി പോകുമെന്നൊക്കെ. അത്പോലെ ആരോട് എന്ത് പറയണമെന്നും ഞാൻ നോക്കിക്കോളാം. നീ എന്നെ പഠിപ്പിക്കണ്ട. മനസ്സിലായോ?
( അവൻ ആ പറഞ്ഞത് എനിക്ക് ശെരിക്കും കൊണ്ടു. മമ്മിയെക്കാൾ സ്നേഹം കൊടുത്താ ഞാൻ അവനെ നോക്കിയത്. എന്നിട്ടും അവൻ എന്നോട് അവന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന് പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ ആയില്ല. തൊണ്ടയിൽ വെള്ളം വറ്റുന്നത് പോലെ തോന്നി.)
സോറി…ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല….
(ശബ്ദം ഇടരുന്നുണ്ടായിരുന്നു. എനിക്ക് സ്വയം നാണക്കേട് തോന്നി സത്യത്തിൽ. അവന്റെ ഒറ്റ വാചകത്തിൽ മനസ് ഇടറിയല്ലോ ആലോചിച്ച്. )
ഞാൻ : അലക്കൽ കഴിയുന്ന വരെ ഒന്ന് കൂട്ട് നിൽക്കോ??? എനിക്ക് ഒറ്റക്ക് അവിടെ പേടിയാണ്. പ്ലീസ്…
( എനിക്ക് ഫീൽ ആയെന്ന് അവനും മനസിലായി. ദേഷ്യത്തിൽ പറഞ്ഞു പോയതിന്റെ നിരാശ മുഖത്തുണ്ട്.)
നടക്ക് ഞാൻ വരാം.
( സന്തോഷപൂർവമായ അന്തരീക്ഷം പെട്ടെന്ന് ശോകമായി. പരസ്പരം ഒന്നും മിണ്ടാതെ ഞങ്ങൾ പുഴയിലേക് നടന്നു. )
( ഞാൻ ബാക്കി അലക്കാൻ തുടങ്ങി. അവൻ ഒലുമ്പി തരാമെന്ന് പറഞ്ഞെങ്കിലും ഞാൻ കൊടുത്തില്ല. ഒറ്റക്ക് ചെയ്തോളാം എന്ന് പറഞ്ഞു. അലക്കു കല്ലിനു എതിരായി അവൻ ഇരിന്നു. അവന് മുഖം കൊടുക്കാതെ ഞാൻ എന്റെ ജോലി തുടർന്നു. മനസ്സിൽ അവൻ പറഞ്ഞ കാര്യം ആണ്. ജോലി യാന്ത്രിമായി ആണ് ചെയ്യുന്നത്. ആ മൗനം കുറച്ചു നേരം കൂടി തുടർന്നു.)
ടാർസൺ : ഡി…
പറ
സോറി…
(ഞാൻ ഒന്നും മിണ്ടിയില്ല. മനസ് വിഷമിപ്പിച്ചിട്ട് സോറി പറഞ്ഞിട്ട് എന്താ കാര്യം. അല്ലെങ്കിലും ഒരു സോറി കൊണ്ടു തീരുന്ന കാര്യമല്ല
💬 Comments
View all comments