Chapter Title : റേച്ചലും ടാർസനും [ശ്രേയ]
പോണ കാര്യം പറയുന്ന കേട്ടു. കോച്ചിങ്ങിനു.
( അവൻ മറുപടിയൊന്നും പറയാതെ കേട്ടുനിന്നു )
ഇപ്പൊ തന്നെ നോക്ക്. അയൽക്കാരുടേം കുടുംബക്കാരുടേം ഇടപെടൽ ഇല്ലാത്തപ്പോൾ തന്നെ എന്ത് മനസമാധാനം ഉണ്ട് ജീവിക്കാൻ. അപ്പൊ വല്ല ഗൾഫിലോ യൂറോപ്പിലോ ജീവിക്കുമ്പോൾ ഉള്ള അവസ്ഥ ആലോചിച്ചു നോക്ക്. ഹോ…അതുകൊണ്ട് നല്ല വല്ല യുകെ ദുബായ് ആലോചനകൾ വന്നാൽ ഞാൻ ഓക്കേ പറയും.
കർർർർർ
??? കീറിയോ ഡ്രസ്സ്? ഒരു മയത്തിൽ ഒക്കെ പിഴിയണ്ടേ… എനിക്ക് കുഴപ്പൊന്നുമില്ല നിന്റെ ഡ്രസ്സ് തന്നെയാ…???
അല്ലേലും നിനക്ക് എന്താ കുഴപ്പം ഉള്ളേ????
( വളരെ ദേഷ്യത്തിലാണ് അവൻ അത് ചോദിച്ചത്. ഇത്രക്കും ദേഷ്യപ്പെടാൻ മാത്രം എന്താ ഉണ്ടായെന്നു അമ്പരന്ന് നിൽക്കുമ്പോൾ അവൻ ആ ഷർട്ട് വെള്ളത്തിലേക്ക് എറിഞ്ഞ് വേഗത്തിൽ വീട്ടിലേക്ക് നടന്നു. ഞാനും അവന്റെ പിന്നാലെ ഓടി പിടിച്ചു നിർത്തി.)
ഞാൻ :ഇപ്പൊ ഇത്രയും ദേഷ്യം കാണിക്കാൻ മാത്രം എന്താ ഉണ്ടായേ? (പിന്നാലെ പോയി പിടിച്ചു നിർത്തി ചോദിച്ചു )
ഒന്നുല്ല.
ഞാൻ കല്യാണം കഴിക്കുന്നതാണോ നിന്റെ പ്രശ്നം?
നീ എന്തെങ്കിലും കാണിക്ക്. എന്തായാലും എനിക്ക് ഒരു മൈരും ഇല്ല.
?നീ എവിടുന്ന് പഠിച്ചു ഇമ്മാതിരി വർത്താനം. എനിക്ക് ഇഷ്ടല്ല തെറി പറയുന്നോരെ
ഇഷ്ടപ്പെടെണ്ട എന്നെ എന്റെ പാട്ടിനു വിട്ടാൽ മതി.
അങ്ങനെ വിടാൻ പറ്റില്ലാലോ. നിന്നെ മമ്മി നോക്കിയതിനേക്കാൾ കൂടുതൽ ഞാനാ വളർത്തിയത്. അത്കൊണ്ട് കുറച്ചൊക്കെ ചോദിക്കാനുള്ള അവകാശം എനിക്കുണ്ട്.
അങ്ങനെ ഒരു അവകാശവും ഞാൻ ആർക്കും കൊടുത്തിട്ടില്ല. നേരെത്തെ പറഞ്ഞില്ലേ എനിക്ക് എന്റെ ലൈഫും കരിയർ ഒക്കെ ഉണ്ടെന്ന്. ഞാൻ അത്
💬 Comments
View all comments