Chapter Title : റേച്ചലും ടാർസനും [ശ്രേയ]
വരാം. എന്നിട്ട് ഗുഹക്കകത്ത് പോകാം.
ഉറപ്പാണോ???
എന്ത്?
അതിനകത്തേക്ക് വരുമോ?
ആടാ…നീ പറയുന്ന കേട്ട് എനിക്കും കാണാൻ തോന്നി. വെള്ളച്ചാട്ടത്തിന്റെ പിന്നീന്ന് ഉള്ള വ്യൂ.
വാക്ക് മാറ്റിയാൽ ഞാൻ വെള്ളത്തിൽ ഇട്ട് മുക്കും നിന്നെ.
എന്ത് വേണേൽ ചെയ്തോ…
(ഇതും പറഞ്ഞ് അവൻ ആ കോണകം ഉടുത്തു വെള്ളത്തിലേക്ക് dive ചെയ്തു. " വെള്ളത്തിൽ വെച്ച് നിനക്ക് ബാക്കി പണി താരാടാ…" മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഞാൻ അവന്റെ ഷെഡ്‌ഡി അലക്കി പാറപ്പുറത്ത് വിരിച്ചിട്ടു.)
ഒന്ന് വാ എന്റെ പൊന്ന് പെങ്ങളെ…
ദാ വരുന്നെടാ…
ഞാൻ കോതികെട്ടിയ മുടിയഴിച്ചിട്ടു. ഷിർട്ടിന്റെ അറ്റം കടിച്ചു പിടിച്ച് പാവാടയുടെ വള്ളി ഒന്നൂടെ കെട്ടി. എങ്ങാനും അവൻ തിരിച്ച് അറ്റാക്ക് ചെയ്യണേൽ അഴിഞ്ഞു പോകാതിരിക്കാൻ ഒരു മുൻകരുതൽ.
വടയെക്ഷി…. വേഗം വായോ….
എന്തോന്ന്????
വേഗം വരാൻ….
(I'm coming ന്ന് നോക്കികൊണ്ട് അലകല്ലിന്റെ മുകളിൽ നിന്ന് സൂപ്പർ മാൻ പോസ് കൊടുത്ത് വെള്ളത്തിലേക് കുതിച്ചു. ആഴമുള്ള ഭാഗത്തു വെള്ളത്തിനടിയോലൂടെ ടാർസൺ നിൽക്കുന്ന ഭാഗത്തേക്ക് നീന്തി അവന്റെ തൊട്ട് മുന്നിൽ തന്നെ പൊന്തി. )
എന്തൊരു തണുപ്പാണല്ലേ…നീ എങ്ങനെ ഇത്ര നേരം ഈ വെള്ളത്തിൽ നിന്നത്???
ആവശ്യം എന്റെ ആയി പോയില്ലേ.
എന്ത് ആവശ്യം? (ഞാൻ ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി ചോദിച്ചു )
ഒന്നുല്ല…
മ്മ്മ്മ് (ഞാൻ ഒന്ന് അമർത്തി മൂളി. എന്തോ കള്ളത്തരം മണക്കുന്ന പോലെ തോന്നിയത്കൊണ്ട് പെട്ടെന്ന് അവന്റെ അടുത്ത് നിന്ന് സ്കൂട്ട് ആയി. ആഴം ഉള്ള ഭാഗത്ത് കുറച്ച് നേരം ബട്ടർഫ്‌ളൈ സ്റ്റൈലിൽ നീന്തി )
ടാർസൺ :
💬 Comments
View all comments