0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.7K

മത്സ്യകന്യക കണക്കെ ഉണ്ട്.

എന്തേലും പറഞ്ഞോ?? ( ഞാൻ കേട്ടെങ്കിലും ഒന്നൂടെ ചോദിച്ചു ?. ഭംഗി ഉണ്ടെന്ന് അല്ലേ പറഞ്ഞത് സോ കേൾക്കാൻ ഒരു സുഖത്തിനു വേണ്ടി )

ഒന്നൂല്ലേ…

(ഞാൻ വീണ്ടും അവണ്ടുത്തേക്ക് നീന്തി അവന്റെ തോളിൽ സപ്പോർട്ട് ചെയ്ത് നിന്നു.) നീ കൊറേ ആയി എന്തേലും ഒക്കെ പറയും എന്നിട്ട് എന്താ ചോദിച്ചാൽ ഒന്നുല്ലെന്ന്. ( ഞാൻ അവനെ ഒന്ന് തറപ്പിച്ചു നോക്കി ) പറ എന്താ ഇപ്പൊ പറഞ്ഞെ?

നല്ല കാര്യാ പറഞ്ഞേ… കാണാൻ മത്സ്യകന്യകയെ പോലെ ഉണ്ടെന്ന്.

ഓ… അതാണോ. ഇപ്പൊ അങ്ങനെ തോന്നാൻ കാരണം?

നിന്റെ നീളൻ മുടി ഇങ്ങനെ വെള്ളത്തിൽ പാറി കളിക്കണ കണ്ടപ്പോൾ അങ്ങനെ തോന്നി.

(എന്റെ അടി വയറ്റിൽ നിന്ന് കുഞ്ഞു ബട്ടർഫ്‌ളൈ പറന്നു അത്‌ കേട്ടപ്പോൾ?. പക്ഷെ പുറത്ത് കാണിച്ചില്ല )

ഇങ്ങനെ ഉള്ള നല്ല കാര്യങ്ങളൊക്കെ ഒന്ന് ഉറക്കെ പറയാം. ഇതിപ്പോ ഞാൻ വീണ്ടും ചോദിച്ചില്ലെങ്കിൽ അറിയാമായിരുന്നോ???

എന്നാ ഞാൻ ഒന്നൂടെ പറയാം.

സ്വഭാവം കുറച്ചു കൂറ ആണെങ്കിലും നിന്നെ കാണാൻ നല്ല ഭംഗി ആണ്. ആ പൂച്ചക്കണ്ണും മുടിയും നിറവും പാകത്തിന് ഉയരവും തടിയും ഒക്കെ കൂടി കാണാൻ ഒരു പ്രതേക ഭംഗി ആണ്.

(ഞാൻ വെള്ളത്തിൽ തനിയെ പൊന്തി പോയി. അറിയാതെ ചുണ്ടിൽ ഒരു ചിരിയും വന്നു. " ഓ… അത്‌ എനിക്ക് അറിയാവുന്ന കാര്യം തെന്നെ ആണ് " അവന്റെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു )

എന്ത് സ്വഭാവം കൂറ ആണെന്നോ??? ?

?അല്ല കാണാൻ നല്ലതാണെന്ന്

💬 Comments

View all comments