Chapter Title : റേച്ചലും ടാർസനും [ശ്രേയ]
ആണ്. പക്ഷെ പെൺപിള്ളേരോട് തോറ്റ് പോയി. ( അവനെ പ്രോവൊക്ക് ചെയ്യാൻ മനഃപൂർവം ചൊറിഞ്ഞു )
എനിക്ക് നീ ജയിച്ചു കാണുന്നതാ ഇഷ്ടം. അത്കൊണ്ട് മനഃപൂർവം തോറ്റ് തന്നതാ…( അവൻ വളരെ കൂൾ ആയി പറഞ്ഞു )
അപ്പൊ തോൽക്കാൻ ആണോ മുകളിലേക്ക് നോക്കി ഐ ആം ത്രിൽഡ് എന്ന് പാടിയത് (അവൻ പറഞ്ഞ അതേ രീതിയിൽ, മുകളിലേക്ക് കണ്ണിറുക്കികൊണ്ട് ഞാനും പറഞ്ഞു. എന്റെ ഇമിറ്റെറ്റിംഗ് കണ്ട് അവനും ചിരി വന്നു.)
എനിക്ക് ഇപ്പൊ നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം ഒന്നുല്ല.
ഉണ്ടല്ലോ…ഈ നന്മയിൽ ഞാൻ വീണാൽ പിന്നെ ബെറ്റ് ചോദിക്കില്ലല്ലോ…?
നീ ഇപ്പൊ തന്നെ ചോദിക്ക്. വെച്ച് താമസിപ്പിക്കേണ്ട.
വെയിറ്റ്. ഞാൻ ഒന്ന് ആലോചിക്കട്ടെ എന്താ വേണ്ടെന്ന്…(കാണിക്കാൻ പറഞ്ഞാലോ…അല്ലേൽ വേണ്ട അതിലൊരു ത്രിൽ ഇല്ല. അതിനു വേറെ വഴി ഉണ്ട്. വേറെ ഇപ്പൊ ഇവനെക്കൊണ്ട് ആവശ്യങ്ങൾ ഒന്നും ഇല്ല. എന്താ ഇപ്പൊ പറയാ…? ഞാൻ വെള്ളത്തിൽ പൊങ്ങി കിടന്ന് കട്ട ആലോചനയിൽ മുഴുകി)
വേഗം പറ.
എനിക്ക് ഇപ്പൊ ഒന്നും കിട്ടുന്നില്ല. ഞാൻ പിന്നെ എപ്പോഴേലും ചോദിക്കാം. അപ്പൊ നിനക്ക് ഓർമ ഉണ്ടായാൽ മതി.
അതൊക്കെ എനിക്ക് ഓർമ ഉണ്ടാവും. നമ്മക്ക് ഇപ്പൊ ഗുഹയിലേക്ക് കേറിയാലോ???
അതിന് മുന്നേ ഞാൻ നിനക്ക് വേറെ ഒരു കാര്യം കാണിച്ചു തരാം.
വേറെ കാര്യൊക്ക പിന്നെ. കൊറേ നേരമായി ഇത് പെൻഡിങ്ങിൽ നിക്കുന്നു. ഇത് കഴിഞ്ഞു മതി അടുത്തത്.
നിക്ക് ഇത് ഒരു മിനിറ്റിന്റെ കാര്യമേ ഉള്ളു. അത് കഴിഞ്ഞ് നേരെ ഗുഹ.
( അവന് അപ്പോഴേക്കും ക്ഷമ കെട്ടിരുന്നു.
💬 Comments
View all comments