Chapter Title : റേച്ചലും ടാർസനും [ശ്രേയ]
ഞാൻ ഹോസ്പിറ്റലിലും കിടന്ന് കൊടുത്താണ് കാശുണ്ടാക്കുന്നത് എന്ന് വരെ ഈ നാട്ടിലെ നാറികൾ പറഞ്ഞുനടന്നിരുന്നു. കണ്ണിക്കടി അല്ലാതെ എന്ത് പറയാൻ. ഞാൻ ഇതുവരെ ഒരാളെ പോലും പ്രേമിച്ചിട്ട് കൂടി ഇല്ല എന്നതാണ് സത്യം.പ്രേമിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.
ടാർസനെ പേടിച് ആരും അടുക്കുന്നില്ല എന്നതാണ് സത്യം. ആ കഥ ഞാൻ വഴിയേ പറയാം. മമ്മി എന്നെ പോലെ അല്ല. ധാർമിക മൂല്യങ്ങൾ കത്ത് സൂക്ഷിക്കുന്ന ഒരു സ്ത്രീ ആണ്. മമ്മിക്ക് എന്നേ അപ്പനെ ഉപേക്ഷിച്ചു പോകാമായിരുന്നു. മമ്മിക്ക് ഈ ഡോക്ടറെക്കാൾ എത്രയോ മികച്ച ആളുകൾ വിവാഹ വാഗ്ദാനം വരെ നൽകിയതാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും സൗമ്യമായ പെരുമാറ്റവും പുരുഷന്മാരെ മമ്മിയിലേക് ആകർഷിച്ചു. എന്നാൽ അതെല്ലാം കർത്താവിനെ സാക്ഷിയാക്കി അപ്പൻ കെട്ടിയ താലിയെ ഓർത്ത് മമ്മി തിരസ്കരിച്ചു. ഇത്രയൊക്കെ സഹിച്ച് നിന്നിട്ടാണ് അപ്പൻ ഈ വൃത്തികേട് എന്നോട് കാണിച്ചത്. ബാക്കി കഥയിലേക്ക്….)
ടാർസന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി ഞാൻ അപ്പനെ നോക്കി. മൂക്കിൽ നിന്നും ചോര വരുന്നുണ്ട്. ടാർസന്റെ സിഗനേച്ചർ പഞ്ച് ആണ് മൂക്കിനിടി. അത് അപ്പന് ഒരെണ്ണം കൊടുത്തിട്ടുണ്ട്. അക്വാറിയത്തിലെ ഗോൾഡ്‌ഫിഷ് അവസാന ശ്വാസം വലിക്കുകയാണ്. "അത് പോയി ഇനി നോക്കിയിട്ട് കാര്യമില്ല " ഞാൻ മനസ്സിൽ ഓർത്തു. അപ്പന്റെ ദേഹത്ത് അക്വാറിയത്തിന്റെ ചിൽ എങ്ങാനും കുത്തി കയറി ഇരിപ്പുണ്ടോ എന്നായിരുന്നു അടുത്ത പേടി. വേറെ എവിടുന്നെങ്കിലും ചോര വരുന്നുണ്ടോ എന്ന് വെക്തമായി പരിശോധിച്ചു. ദൈവഭാഗ്യം അതും ഇല്ല. ഞാൻ അപ്പനെ നോക്കി. ബോധം കെട്ട് മലന്ന് കിടക്കുന്നു. എനിക്ക് അറപ്പും വെറുപ്പും തോന്നി. മുഖത്ത് തുപ്പാൻ ആണ്
💬 Comments
View all comments