0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.7K

ഭാഗ്യം മമ്മി പാടിനെ പറ്റി അധികം ചോദിച്ചില്ല. എന്റെ ശ്വാസം നേരെ വീണു. അവർ രണ്ടു പേരും ഹാളിലേക്കു കേറുന്ന ശബ്ദം കേട്ടു.)

മമ്മി : ഇന്നലെ വൈകുന്നേരം ഞാൻ കുമരകം വരെ ഒന്ന് പോയിരുന്നു. അതാ വരാൻ പറ്റാത്തിരുന്നേ…

ടാർസൺ : അവൾ പറഞ്ഞത് ഡ്യൂട്ടി ഉണ്ടായിരുന്നു എന്നാണല്ലോ…

മമ്മി : അവളോട് അത്‌ തന്നെയാ പറഞ്ഞത്. പോയ കാര്യം നടന്നാൽ മാത്രം പറയാമെന്നു വിചാരിച്ച് മനഃപൂർവം പറയാതിരുന്നതാ

( എന്ത് കാര്യം? ഞാൻ റൂമിൽ കിടന്ന് ആലോചിച്ചു.)

ടാർസൺ : എന്ത് കാര്യം?

മമ്മി : ഒരു കല്യാണക്കാര്യം.

ആർക്ക്?

എന്റെ മോന്. മധുര പതിനെട്ടിൽ നിൽക്കുകയല്ലേ എത്രയും പെട്ടെന്ന് കെട്ടിക്കുന്നതല്ലേ നല്ലത്. എടാ പൊട്ടാ നിന്റെ ചേച്ചിക്ക്…

( അവനൊന്നും പറയുന്നത് കേൾക്കുന്നില്ല. മിക്കവാറും മുഖം വീർപ്പിച്ച് നിൽക്കുകയായിരിക്കും. ഇന്നലെ ഞാൻ കല്യാണം കഴിച്ച് പോകുന്നതാ നല്ലത് എന്ന് ഞാൻ പറഞ്ഞപ്പോൾ നിന്ന അതേപോലെ. അവിടെയുള്ള ഒന്നും കീറാതിരുന്നാൽ മതിയായിരുന്നു.)

മമ്മി : നല്ല കുടുംബക്കാരാടാ…ഫിനാൻഷ്യലി സെറ്റിൽഡുമാണ്. ഗൾഫിലാണ് അവരുടെ ബിസിനസ് എല്ലാം. പയ്യനാണെങ്കിൽ കാണാനും മിടുക്കൻ. പ്രായം കുറച്ച് കൂടുതലാണ് എന്നേയുള്ളൂ

(" എത്ര കൂടുതൽ? " ഞാൻ മനസ്സിൽ ചോദിച്ച ചോദ്യം തന്നെ ടാർസൺ മമ്മിയോട്‌ ചോദിച്ചു )

12 വയസ്സ് കൂടുതൽ ഉണ്ട് നമ്മുടെ റേച്ചൽനേക്കാൾ

32 വയസ്സുള്ള കിളവൻ. മമ്മി തന്നെ കെട്ടിയാൽ മതി അത്ര നിർബന്ധം ആണെങ്കിൽ .( അവൻ കുറച്ച് ശബ്ദം ഉയർത്തിയാണ് അത് പറഞ്ഞത്. മമ്മി പറയുന്നത് കേട്ടപ്പോൾ എനിക്കും നല്ല ദേഷ്യം

💬 Comments

View all comments