0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.7K

വന്നു.)

എടാ ഞാൻ ഒന്ന് പറയട്ടെ. മാനുവലിനെ കണ്ട അത്രയ്ക്ക് പ്രായം ഒന്നും തോന്നിക്കില്ല.

ഓഹോ അപ്പോൾ പോയി കണ്ട് ഉറപ്പിച്ചിട്ടാണല്ലേ വരുന്നത്. അവര് തന്നു വിട്ടതായിരിക്കും ഈ കോപ്പ്

( എന്തോ സാധനം എടുത്ത് അറിയുന്ന ശബ്ദം ഞാൻ കേട്ടു. മിക്കവാറും മമ്മി കൊണ്ടുവന്ന സ്വീറ്റ്സ് ആയിരിക്കും.)

നിനക്കെന്താ ടാർസ ഭ്രാന്ത് പിടിച്ചോ? നീ എറിഞ്ഞു കളഞ്ഞ സാധനം ഞാൻ മേടിച്ചതാണ്. ഇന്നലെ ഡോക്ടർ ഇങ്ങനെ ഒരു ആലോചനയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ അവിടെ പോയി അന്വേഷിച്ചു എന്ന് മാത്രം അല്ലാതെ വാക്കൊന്നും കൊടുത്തിട്ടില്ല.

അയാൾ ആരാ നമ്മുടെ വീട്ടിലെ കാര്യം തീരുമാനിക്കാൻ? ഇല്ലെങ്കിലേ എനിക്ക് കാണുന്നത് തന്നെ കലിയാണ്. അതിന്റെ കൂട്ടത്തിൽ ആണ് അയാളുടെ ഒരു കല്യാണം ആലോചന.

( നല്ല ശബ്ദം ഉയർത്തിയാണ് അവൻ സംസാരിച്ചത്. ഒരു ചുമരിന് ഇപ്പുറത്താണെങ്കിലും ദേഷ്യം കൊണ്ട് വിറച്ചുനിൽക്കുന്ന അവന്റെ മുഖം എനിക്ക് കാണാമായിരുന്നു.)

നമ്മുടെ ഇന്നത്തെ ഈ ഒരു അവസ്ഥയിൽ സഹായിക്കാൻ അയാളെ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നകാര്യം നീ മറക്കണ്ട.

അതെന്ത്‌ ഉദ്ദേശത്തിലാ അയാൾ സഹായിക്കുന്നത് എന്ന് എനിക്ക് നന്നായിട്ട് അറിയാം. മമ്മി കൂടുതൽ  പറയിപ്പിക്കാൻ നിൽക്കണ്ട…

( ഞാനറിയാതെ നെഞ്ചത്ത് കൈവെച്ചു പോയി. ദേഷ്യം വന്നു കഴിഞ്ഞാൽ ഇവൻ എങ്ങനെയാണ് സംസാരിക്കുന്നത് എന്ന് ആലോചിച്ചു എനിക്ക് പേടി തോന്നി. ഇപ്പോ ഇവൻ പറഞ്ഞ കാര്യം മമ്മിയെ ശരിക്കും വേദനിപ്പിച്ചു കാണും. )

ഈ വീട് ഇപ്പോഴും നോക്കുന്നത് ഞാനാ… ഈ കല്യാണ ആലോചന എന്റെ തീരുമാനം ആണ്. റേച്ചലിന് സമ്മതമാണെങ്കിൽ ഞാൻ ഇത് നടത്തും.

💬 Comments

View all comments