0%

Chapter Title : redcg

Author : kkstories Read All Parts 325

ചിരിച്ചു. വീണ്ടും ഓരോന്ന് ചോദിക്കുന്നതിനിടയിലാണ് റിതിനെ ബോസ്സ് കേബിനിലേക്ക് വിളിക്കുന്നത്. അവന് പോകേണ്ടി വന്നു. ആമി ഒന്ന് നേരെയിരുന്നപ്പോൾ ശ്രീയെ കണ്ടു. പക്ഷെ അവൻ അടുത്തിരിക്കുന്ന പയ്യനോട് സംസാരമായിരുന്നു. അവൾ വേഗം തന്നെ കണ്ണുകൾ പിൻവലിച്ച് വർക്കിലേക്ക് കടന്നു. പിന്നെയവനെ നോക്കിയതേ ഇല്ല. വർക്ക്‌ കഴിഞ്ഞ് പോകാൻ നേരം ആമിയോട് റിതിൻ കേബിനിലേക്ക് വരാൻ പറഞ്ഞിരുന്നു. പക്ഷെ ശ്രീ കാത്തു നിൽക്കുന്നത് കൊണ്ട് അവൾക്കതിനു കഴിഞ്ഞില്ല. അവൾ ശ്രീയോടൊപ്പം വീട്ടിലേക്ക് തിരിച്ചു.

“എടി നിന്റെ പ്രൊജക്റ്റ്‌ കഴിയാറായോ??”

“കഴിഞ്ഞു.. നാളെയാ സബ്‌മിഷൻ..”

“ആഹ കഴിഞ്ഞോ??”

“എന്തെ ഒരു സന്തോഷം..?”

“ഇനി അവനുമായി സംസാരിക്കേണ്ടല്ലോ..”

“ഏട്ടാ റിതിയേട്ടൻ ഒരു പാവമാ.. ശ്രീ വിചാരിക്കുന്നത് പോലെയൊന്നുമല്ല..”

“എന്നിട്ടാണോ നിന്നോട് ഇഷ്ടം പറഞ്ഞത്??”

“ഒരാളുടെ മനസ്സിൽ തോന്നുന്ന കാര്യം പറയുന്നതിനെന്താ കുഴപ്പം..”

“ഒന്നുമില്ല..”

“എല്ലാം ഞാൻ ഏട്ടനോട് പറയുന്നില്ലേ... ഞാൻ വിട്ടു പോവും എന്ന് തോന്നുന്നുണ്ടോ??”

“ഇല്ല...”

“പിന്നെന്താ...? വെറുതെ ഓരോന്ന് ആലോചിച്ച് വെക്കേണ്ട എന്റെ പൊട്ടാ...”

“ഇന്ന് കേബിനിൽ പോയപ്പോൾ അവൻ അതിനെ കുറിച് പറഞ്ഞിരുന്നോ??

“ഏത്..?”

“അവന്റെ ഇഷ്ടത്തെ കുറിച്ച്..”

“മ്മ്..”

“മ്മ്.”

മൂളിയ ശേഷം മൗനത്തോടെ ഇരിക്കുന്ന ശ്രീയെ അവൾ ശ്രദ്ധിച്ചു. പിന്നീടൊന്നും അവൻ ചോദിക്കാത്തത്തിൽ ആശങ്ക വന്നു. എന്തെങ്കിലും മനസ്സിൽ ആലോചിച്ചു കൂട്ടുകയാവും. അവൾ അവനോട് ചേർന്നിരുന്നു കെട്ടിപിടിച്ചു. പിന്നെയവന് ഒന്നും ചോദിക്കാനായില്ല. അവളെ കൊണ്ടുവിട്ട് അവൻ വീട്ടിലെത്തി. ആമി കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞ് ഫോണുമെടുത്ത് റൂമിൽ കയറി. ബെഡ് വിരിച്ചിടുമ്പോഴാണ് അവളുടെ ഫോണിൽ റിതിന്റെ മെസ്സേജ് വരുന്നത്. ഗ്രൂപ്പിൽ നിന്ന് നമ്പർ തപ്പിയെടുത്തതാണെന്ന് പറഞ്ഞു കൊണ്ട് മെസ്സേജും പ്രണയഭ്യർത്ഥനയും. അവൻ മെസ്സേജ് അയച്ച കാര്യങ്ങളൊക്കെ അപ്പോൾ തന്നെ അവൾ ശ്രീയോട് പറഞ്ഞു. എന്നിട്ട് തന്നെയൊരു ഫ്രണ്ട് ആയി കാണണമെന്ന് റിതിന് റിപ്ലൈ മെസ്സേജ് അയച്ച് കൂടുതൽ ചിന്തകൾക്ക് സ്ഥാനം കൊടുക്കാതെ ഉറങ്ങാൻ കിടന്നു.

അടുത്ത ദിവസം കമ്പനിയിൽ എല്ലാവരും തകൃതിയായ വർക്കിലാണ്. അന്നാണ് റിതിനു പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്യണ്ട ദിവസം. രാവിലെ ഓഫീസ് കേബിനിൽ വന്ന മാറ്റങ്ങൾ ശ്രീ വീക്ഷിച്ചു. ആമിയുടെ സിറ്റിംഗ് ശ്രീയുടെ

💬 Comments

View all comments