0%

Chapter Title : redcg

Author : kkstories Read All Parts 326

പക്കൽ നിന്നും മാറി. ഇരുന്ന് കഴിഞ്ഞാൽ പരസ്പരം കാണാൻ സാധിക്കില്ല. അതിലവനൊരു ആധി കുടുങ്ങി.

ആമിയും റിതിനും ബോസ്സിന്റെ കേബിനിലാണ്. നീല ഷർട്ട് ഇൻസയിഡ് ചെയ്ത് കറുപ്പ് പാന്റുമാണ് റിതിന്റെ വേഷം. കടും പച്ചയിൽ നേർത്ത സിൽവർ ഡിസൈൻ ഉള്ള ചുരിദാറാണ് ആമി ഇട്ടിരുന്നത്. മേൽ മറഞ്ഞിരിക്കുന്ന സിൽവർ നിറത്തിലുള്ള ഷാൾ ചുമലിൽ നിന്നും അയഞ്ഞത് അവൾ ഒന്നൂടെ മുറുക്കി നിന്നു. അവരുടെ മുഖത്തെ ആകാംഷയും ചെറിയ പേടിയുടെയും കാരണം ഫൈനൽ ചെയ്ത പ്രൊജക്റ്റ്‌ഫയൽ ക്ലയന്റ് ന് കൊടുത്ത് റെസ്പോൺസിനു വേണ്ടി കാത്തിരിക്കുകയാണ്. ഒടുവിൽ ക്ലയന്റ് റെസ്പോൺസ് വന്നു. അപ്പ്രൂവ്ഡ് ആണ് മെയിൻ തുടങ്ങാൻ വേണ്ടി എഗ്രിമെന്റ് ചെയ്യാം എന്ന്. അതിനു വേണ്ട കുറച്ച് നിർദേശങ്ങളും കൂടെ അഡ്വാൻസ് ഡേറ്റും മീറ്റിംഗ് ടൈമും. ബോസിനു വളരെയധികം സന്തോഷമായി എഴുന്നേറ്റ് റിതിനെ കെട്ടി പിടിച്ചു.

“അയാം ഇമ്പ്രെസ്സ്ഡ്... കോൺഗ്രാറ്സ് ടു യുവർ ടീം വർക്ക്‌.. യൂ ഡൺ എ ഗ്രേറ്റ്‌ ജോബ് മാൻ..”

റിതിനും നല്ല സന്തോഷമായി. ആമി ഇരുവരെയും നോക്കി ആഹ്ലാദിച്ചു ചിരിക്കുകയാണ്. അതിനു ശേഷം ബോസ്സ് ആമിക്കും ഷേക്ക്‌ ഹാൻഡ് കൊടുത്ത് അഭിനന്ദിച്ചു. ബാക്കി ടീം മേറ്റ്സിനെയും വിളിച്ച് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യാൻ റിതിനോട് ബോസ്സ് ആവിശ്യപ്പെട്ടു. അതിനെ ശരി വച്ച് മടങ്ങുമ്പോൾ റിതിനും ആമിയും മുഖത്തോട് മുഖം നോക്കി ആഹ്ലാദിച്ച് സന്തോഷം കൈമാറി. റിതിൻ മീറ്റിംഗ് അറേഞ്ച് ചെയ്തപ്പോൾ ആമി വേഗം ശ്രീയുടെ അടുത്തെത്തി കാര്യങ്ങൾ പറഞ്ഞു. അവളുടെ സന്തോഷത്തിൽ ശ്രീയും പങ്കു ചേർന്നെങ്കിലും അവന് അറിയേണ്ടത് റിതിന്റെ ഇഷ്ടം പറച്ചിലിന് ആമി കൊടുത്ത മറുപടി ആയിരുന്നു. ആവിശ്യം പറഞ്ഞപ്പോൾ അവരിരുവരും കുറച്ച് മാറി നിന്ന് അവൾ ഫോണെടുത്ത് ശ്രീക്ക് കാണിച്ചു കൊടുത്തു.

“എടി നീയെന്താ പറഞ്ഞത്?? ഫ്രണ്ട് ആയി കാണണമെന്നോ??”

“ആ..”

“ഇഷ്ടമല്ലെന്ന് പറഞ്ഞില്ലേ..?”

“അങ്ങനെ പറയുന്നതിലും നല്ലത് ഇതല്ലേ ഏട്ടാ??”

“മ്മ്.”

അനിഷ്ടത്തോടെ അവൻ മൂളി. അപ്പോഴേക്കും ആമിക്ക് മീറ്റിംഗിന് കയറാൻ വിളി വന്നു. വൈകുന്നേരം സംസാരിക്കാം എന്ന് പറഞ്ഞിട്ട് അവളവിടെ നിന്നും മാറി.

ശ്രീയുടെ മനസ്സിൽ ചിന്തകൾ ഒന്നൂടെ വലിഞ്ഞു.

💬 Comments

View all comments