Chapter Title : redcg
കാൾ കട്ട് ചെയ്ത് അവൾ ഇടവഴിയിലേക്കിറങ്ങി. ശ്രീ അവിടെ ആദ്യം തന്നെ എത്തിയിരുന്നു. അവനെ കണ്ടതും അവളോടി ചെന്ന് ബൈക്കിൽ കയറി കെട്ടി പിടിച്ചു. ഷിമ്മീസ് മനഃപൂർവം ഒഴിവാക്കി കൈയ്യിറക്കം കുറഞ്ഞ ഇലാസ്തികതയുള്ള കറുപ്പ് ഹാഫ് ടോപ്പും നീല ജീൻസുമാണ് വേഷം. അവളെ ഒന്ന് ശെരിക്ക് നോക്കാൻ പോലും സമയം കൊടുക്കാതെ ചാടി കയറി ഇരുന്ന് കെട്ടിപിടിച്ചത് അവന് അമ്പരപ്പായി തോന്നി.
“എടി പെണ്ണേ ഇവിടുന്ന് മുതൽ ഇങ്ങനെ ഇരുന്നാൽ നാട്ടുകാർ പറയാൻ തുടങ്ങും.”
“ഓ..” കഷ്ടമെന്ന രീതിയിൽ അവൾ ചുണ്ട് കോട്ടി.
“കല്യാണത്തിന് മുൻപേ പറീപ്പിക്കണോ...?”
“ഞാൻ മറന്നു..”
ആമി അൽപം പുറകോട്ടേക്ക് ഇരുന്നു. ചിരിച്ചു കൊണ്ടവൻ വണ്ടി ബീച്ച്ലേക്ക് എടുത്തു. എത്താനാവുന്നതിനു മുന്നേയും അവൻ പറയാതെ അവൾ വീണ്ടും അവനെ കെട്ടിപിടിച്ചു.
“എന്താടി.. നല്ല മൂഡിലാണല്ലോ..”
“ഓ.. ഒന്ന് കെട്ടി പിടിച്ചൂടെ..?”
“പാർട്ടിയിൽ വച്ച് വല്ലതും നടന്നോ??”
ഇന്നലത്തെ അനുഭവത്തിൽ ശ്രീയുടെ മനസ്സിൽ മുളച്ച കൂരമ്പ്. അതാണ് അവനെ കൊണ്ട് ഇങ്ങനെ ചോദിക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ അത് കേട്ട അവളുടെ നെഞ്ചോന്നാന്തി. നന്നായി ഞെട്ടി. എന്തെങ്കിലും നടന്നൊ എന്ന് ഉദ്ദേശിക്കുന്നത് എന്താണ്..? എന്നെ ആരെങ്കിലും പിടിച്ചോ ഉമ്മ വച്ചോ എന്നാണോ ഇത്ര കൂളായി ചോദിക്കുന്നത്.. അങ്ങനെ നടന്നാലും ശ്രീക്ക് ഒന്നുമില്ലെന്നാണോ.. ഈശ്വര..!
“എന്ത് നടക്കാൻ..?”
അവൾ തെല്ല് ആകാംഷയോടെ ചോദിച്ചു.
“ഏയ് ഒന്നുമില്ല..”
“എന്തോ ഉണ്ട്.. പറ പറ..”
“ഒന്നുമില്ലെടി..”
“അല്ല എന്തോ ഉണ്ട്.. പറ..”
അപ്പോഴേക്കും വണ്ടി ബീച്ചിൽ എത്തി. വെയിൽ കാരണം അവൻ കണ്ണുകൊണ്ട് തണൽ അന്വേഷിച്ചു.
“എവിടെ ഇരിക്കും??”
വണ്ടി സ്ലോ റണ്ണിംഗ്ൽ ഇട്ട് കൊണ്ടവൻ ചോദിച്ചു.
“ അന്ന് ഇരുന്നിടത്തു ഇരിക്കാം..”
“ മതിയല്ലേ..?”
“മ്മ്.”
അവളുടെ മൂളൽ സമ്മതം കേട്ട് വണ്ടിയവൻ അങ്ങോട്ടെടുത്തു. അന്നവർ ഇരുന്നതിനും കുറച്ച് ഉള്ളിലേക്കായുള്ള ഇരിക്കാൻ പാകത്തിന് മരച്ചില്ല താണ സ്ഥലത്തേക്ക് കയറി. ആരും കാണാത്ത സ്ഥലം.
“ വൗ നല്ല തണൽ..! നമ്മുക്കിത് മണിയറ ആക്കിയാലോ?” അവൻ ചോദിച്ചു.
“ കൊല്ലും ഞാൻ.. അതൊക്കെ കല്യാണം കഴിഞ്ഞിട്ട്..”
ആ വാക്കുകൾ അവന് നല്ല
💬 Comments
View all comments