റീന [ആൽബി]

📝 Ongoing

👁 161105 views ❤ 169 likes 💬 46 comments

റീന
Reena | Author : Alby

21-1-2019,അവളുടെ വിവാഹമാണ്."റീന"ഒരായുസ്സിന്റെ സ്നേഹം പങ്കിട്ടവർ.ഇനി ഒരു കൂടിക്കാഴ്ച്ച വേണ്ട,എന്ന് തീരുമാനിച്ചിരുന്നു.മനസ്സിനെ മറക്കാൻ പഠിപ്പിച്ചുതുടങ്ങിയിരുന്നു.
എന്നിട്ടും എന്തിനാണവൾ അവസാനമായി കാണണം എന്ന് ആവശ്യപ്പെട്ടത്.ആ കൂടിക്കാഴ്ച്ച എന്തിന് എന്ന ചോദ്യവുമായി അവൻ
തന്റെ ബുള്ളറ്റ് മുന്നോട്ടെടുത്തു.

സോളനിൽനിന്നും ഷിംലയിലേക്കുള്ള
പ്രധാനപാതയിലൂടെ അവൻ യാത്ര തുടങ്ങി.മലകളും കുന്നുകളും വെട്ടിയൊരുക്കി അതിനിടയിലൂടെ പരന്നുകിടക്കുന്ന പാതയിലൂടെ അവന്റെ ബുള്ളറ്റ് കുതിച്ചുപാഞ്ഞു.
യാത്രയിലുടനീളം തണുത്ത കാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നുപോയി.കത്തുന്ന പച്ചപ്പുള്ള ഭൂപ്രകൃതി.പ്രകൃതി ഒരുക്കിവച്ച മനോഹരമായ കാഴ്ച്ചകൾ കണ്ടും ക്യാമറയിൽ പകർത്തിയും അവന്റെ യാത്ര തുടർന്നു.ആദ്യം ചെന്നുനിന്നത് ഷിംലയിൽ ഫ്രഞ്ച് നിയോ ഗോഥിക് ശൈലിയിൽ നിർമ്മിച്ച ഉത്തരേന്ത്യയിലെ തന്നെ പഴക്കംചെന്ന പള്ളിയുടെ മുൻപിൽ.
അകത്തുകയറി ക്രൂശിതന്റെ മുൻപിലിരിക്കുമ്പോൾ അവന്റെ മനസ്സ് കുറച്ചു പിറകിലേക്ക് സഞ്ചരിച്ചു.

അവളെ,റീനയെ അടുത്തറിയുന്നത് ഒരു നിമിത്തമെന്നപോലെയാണ്.
ഡൽഹിയിലെ കോർപ്പറേറ്റ് ഹോസ്പിറ്റലിൽ അവന്റെ ജൂനിയർ ആയി ചേരുമ്പോൾ,ഡ്യൂട്ടിയിൽ ഉള്ള ആവശ്യം സംഭാഷണങ്ങളിൽ അല്ലെങ്കിൽ പുറത്ത് കാണുമ്പോഴുള്ള ഒരു ഹായ് പറച്ചിലിൽ ഒതുങ്ങിനിന്നു അവരുടെ ബന്ധം.അവൾ വന്നിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഒരു സൗത്ത്-നോർത്ത് കോൺഫ്ലിക്റ്റ്

📚 Chapters

1 published

Related Stories

💬 Comments

View all comments