0%

Chapter Title : റീന [ആൽബി]

Author : alby Read All Parts 476

കഴിഞ്ഞേ ഉള്ളു.അല്ല ബാപ്പു കിടന്നോ.

മ്മം കിടന്നു. ഞാനും അങ്ങ് പോകുവാ.നാളെ ഒരു ചെറിയ ഔട്ടിങ് നമ്മൾ മാത്രം.അതൊന്ന് പറയാന്നു കരുതി.

അതിന് എന്റെ കൂടെ പുറത്തു വരാൻ സമ്മതിച്ചോ.

ബാപ്പു അനുവാദം തന്നു. ബാക്കിയൊക്കെ ബാപ്പു നോക്കിക്കോളും.അധികം തണുപ്പ് കൊള്ളാതെ കിടക്കുട്ടോ.ഞാൻ പോയേക്കുവാ.ഗുഡ് നൈറ്റ്‌

മ്മം, ഗുഡ് നൈറ്റ്‌.

നിലവിൽ അങ്ങനെ നിൽക്കുമ്പോൾ അവന്റെ മനസ്സ് പിന്നെയും പഴയ കാലങ്ങളിലൂടെ നടന്നുതുടങ്ങി. ഓടിയെത്തിയത് തന്റെ ഡ്യൂട്ടിക്കിടയിൽ ഒരു ചീറലോടെ തന്റെ നേർക്കുവരുന്ന റീനയുടെ ചിത്രമാണ്.....

ഭയ്യ.........ഒരു അലർച്ചയായിരുന്നു.

എടീ ഒന്ന് പതിയെ.ഹോസ്പിറ്റൽ ആണ്.പേഷ്യന്റ്സ് ഉണ്ട്.

ഭയ്യ ആരോട് ചോദിച്ചാ ഡ്യൂട്ടി മാറിയേ.എന്നും എന്റെയൊപ്പം ചെയ്തുകൊണ്ടിരുന്നയാൾ പെട്ടെന്നൊരു ദിവസം ഡ്യൂട്ടി ചേഞ്ച്‌ ചെയ്യിച്ചതിന്റെ കാരണം എനിക്കറിയണം.

അത്‌ ദേ ജെസ്സി ദീദി വരുന്നു അങ്ങോട്ട് ചോദിക്ക്.

ദീദി എന്തിനാ ഞങ്ങളുടെ ഡ്യൂട്ടി മാറ്റിയെ.ആര് പറഞ്ഞിട്ടാ.ഭയ്യ പറഞ്ഞിട്ടാണോ.ആര് പറഞ്ഞിട്ടായാലും ശരി, എനിക്ക് പഴയപോലെ ഡ്യൂട്ടി കിട്ടിയേ പറ്റു.

അത്‌ റീന നഴ്സിംഗ് ഓഫീസർ പറഞ്ഞിട്ടാ.പുതിയ സ്റ്റാഫ്‌ അല്ലെ.അപ്പൊ സീനിയർ സ്റ്റാഫ്‌ രണ്ടുപേരെ ഒന്നിച്ചു ഡ്യൂട്ടിക്ക് ഇടണ്ടാ ന്ന് പറഞ്ഞു.റിനോഷ് സമ്മതിച്ചിട്ടാ ഞാൻ ഡ്യൂട്ടി മാറ്റിയെ.ഇതിൽ എന്നെ പെടുത്തല്ലേ മോളെ.

എടൊ,ഇയാൾക്കിപ്പൊ എന്റെകൂടെ ഡ്യൂട്ടി പറ്റില്ലല്ലേ.കാണിച്ചുതരാം ഞാൻ.ഇവിടെ സീനിയർ ഡ്യൂട്ടി ചെയ്യുന്ന എത്രപേരുണ്ട്.എന്നിട്ടും എന്റൂടെയുള്ള ഷിഫ്റ്റ്‌ മാറിയല്ലേ.കാട്ടിത്തരാം ഞാൻ.

ഡീ,ഒന്ന് അടങ്ങടി.ഞാൻ പറയട്ടെ.

ഒന്നും പറയണ്ട.ഡ്യൂട്ടി മാറ്റണം ഇപ്പൊ. എന്നിട്ട് മതി ബാക്കി.

ദാ ഈ വെള്ളം കുടിക്ക്.ഞാൻ പറയട്ടെ.

കേൾക്കണ്ടാന്ന് പറഞ്ഞില്ലേ. പഴയപോലെ ആണേൽ ഞാൻ ഡ്യൂട്ടി ചെയ്യും.ഇല്ലേൽ ഞാൻ കേറില്ല. എന്താന്നുവച്ചാൽ തീരുമാനിച്ചോ. ഞാൻ പോണു.അവൾ ചാടിത്തുള്ളി

💬 Comments

View all comments