0%

Chapter Title : റീന [ആൽബി]

Author : alby Read All Parts 479

തുടങ്ങുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഒരു പോരാളി ജനിക്കുക. അത്‌ മനസ്സിലാക്കുന്ന നിമിഷം ആയിരിക്കും ഒരാളുടെ ലൈഫിലെ ഗ്രേറ്റെസ്റ്റ് മൊമെന്റ്. എപ്പോഴോ ഉറക്കം അവനെ മാടിവിളിച്ചു.അവനായി ഒരുക്കിയ മുറിയിൽ അവൻ നിദ്രയിൽ മുഴുകി. ************ രാവിലെ ഉറക്കം എണീറ്റപ്പോൾ അല്പം വൈകി.സമയം ഒൻപതു കഴിഞ്ഞു.ഒന്ന് ഫ്രഷ് ആയി താഴെയെത്തുമ്പോൾ റീന അവനെയും കാത്തവിടെയുണ്ട്. അവൾ വിളമ്പിയ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു റെഡിയായി വരുമ്പോൾ ഒരു കൂട്ടം തന്നെയുണ്ട് മുന്നിൽ.

ബാപ്പു ഇതെന്തു ഭാവിച്ചാ. നാളെകഴിഞ്ഞു ഇവളുടെ കല്യാണവാ.എല്ലാം അറിയുന്ന ബാപ്പു തന്നെ ഇപ്പോൾ ഇങ്ങനെ.

അവർ പോയി വരട്ടെ.അവരുടെ സങ്കടങ്ങൾ അവരായി പറഞ്ഞു തീർക്കട്ടെ.ഒന്നുല്ലേലും അവരോട് അത്രേലും അനുകമ്പ കാട്ടിക്കൂടെ.

ഇവളെയും കൊണ്ട് ഇവൻ ഇവിടുന്ന് കടന്നുകളയില്ല എന്നെന്താ ഉറപ്പ്.

മോനെ,നീ എന്റെ മൂത്ത മകനൊക്കെയാ.കാര്യം ശരി.പക്ഷെ നിന്നിലും മാന്യനാ അവൻ.അതാ അതിന്റെ ഉറപ്പ്.നിങ്ങൾ പോയി വാ.ആരും തടയില്ല.

അവൻ തിരിഞ്ഞ് ബാപ്പുവിന്റെ കരം പിടിച്ചു.ഇപ്പോ ഈ കാട്ടുന്ന വിശ്വാസം അത്‌ ഞാൻ തിരിച്ചുതരും.ചതിക്കില്ല. സമയത്തുതന്നെ തിരിച്ചെത്തിക്കാം. ഉറപ്പ്.

അവളെയും കൊണ്ട് അവന്റെ ബുള്ളറ്റ് കുതിച്ചുപാഞ്ഞു.അവരുടെ കാഴ്ച്ച മറഞ്ഞതും പഴയ ഓർമ്മയിൽ എന്നവണ്ണം അവൾ അവന്റെ വയറിൽ ചുറ്റിപ്പിടിച്ചു തോളിൽ മുഖം ചേർത്തിരുന്നു.അവൾ പറഞ്ഞ വഴികളിലൂടെ കുറച്ചുദൂരം സഞ്ചരിച്ചു.ഇടക്ക് ഒരു ചെറിയ ടൌൺ എത്തിയപ്പോൾ കണ്ട റെസ്റ്റോറന്റിലേക്ക് അവൾ അവനെയും കൂട്ടി കയറി.

ഭായിജാൻ,അവളുടെ വിളിയിൽ ടേബിൾ ബോയ് ഓടിയെത്തി. കൊടുക്കുന്ന ഓർഡർ കേട്ട് അവന്റെ കണ്ണുതള്ളി.റുമാലി റൊട്ടി, മട്ടർ പുലാവ്, റൈസ് തുടങ്ങി ബട്ടർ ചിക്കൻ, ചിക്കൻ കബാബിലൂടെ പനീർ മട്ടർ മസാലയും കടായ് പനീറും കടന്ന്

💬 Comments

View all comments