0%

Chapter Title : റീന [ആൽബി]

Author : alby Read All Parts 483

പറയാൻ പറ്റു.

റീന നേരം വൈകുന്നു.നിന്നെ പറഞ്ഞ സമയത്ത് അവിടെ എത്തിക്കാനുള്ളതാ.

മ്മ്,ഭക്ഷണം കഴിഞ്ഞു ഇറങ്ങാം ഭയ്യ.

അവിടുന്നിറങ്ങുമ്പോൾ മൗനം ആയിരുന്നു അവരുടെ ഭാഷ. ഒരുപിടി നല്ല ഓർമ്മകളും പേറി അവരൊന്നിച്ചുള്ള അവസാനയാത്ര ആ വീട്ടുമുറ്റത്ത് അവസാനിച്ചു. ************ തിരിച്ചെത്തുമ്പോൾ വഴിക്കണ്ണുമായി പുറത്തുനിന്നിരുന്നു ബാപ്പു.അവളെ തിരിച്ചേല്പിച്ചു പുറപ്പെടാൻ തുടങ്ങുമ്പോൾ അദ്ദേഹം അവന്റെ കരം കവർന്നിരുന്നു.

നിനക്കിന്നുതന്നെ പോണോ മോനെ?

പോണം ബാപ്പു,അല്ലാതെ എന്താ.ഒന്ന് നാട്ടിലൊക്കെ പോണം.അതാ ഇപ്പൊ മനസ്സില്.കൂടാതെ എന്റെ ജീവിതത്തിൽ ഓർത്തിരിക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ ഇവിടുന്ന് കിട്ടി.അതിന് ആ നല്ല മനസ്സിന് ഞാനെന്താ പകരം തരുക.

മനസ്സിലാവും മോനെ,എന്തുപറയണം എന്നെനിക്ക് അറിയില്ല.ഇടക്കൊക്കെ ഈ ബാപ്പുനെ കാണാൻ വരണം.ഞാൻ പ്രതീക്ഷിക്കും. അതുമതി എനിക്ക്. നീയും എന്റെ മോൻതന്നെയാ. ടാക്കൂർ ഒരാലിംഗനത്തിനു ശേഷം പറഞ്ഞു.ഒപ്പം ശിരസ്സിൽ ഒരു തലോടലും.

തീർച്ചയായും വരും.എന്നെ കാത്തിരിക്കുന്നവരുടെ കൂടെ ഇനി ഒരാൾകൂടി......

മഞ്ഞുപെയ്യുന്ന വഴിയിലൂടെ അവൻ തിരിച്ചിറങ്ങുന്നു. സ്വന്തമാവാൻ കൊതിച്ചവളുടെ നെറുകയിൽ മറ്റൊരാൾ സിന്ദുരം അണിയിക്കുന്നത് കാണാനുള്ള വ്യസനം,അവൾ സ്വയംസമർപ്പിക്കാൻ ഒരുക്കമായിരുന്നു എങ്കിൽകൂടി അവന്റെ ചിന്തകൾക്കും അപ്പുറമായിരുന്നു.അവളുടെ നന്മ അതുമാത്രം പ്രാർത്ഥനയാക്കി അവന്റെ ബുള്ളറ്റ് മരംകോച്ചുന്ന തണുപ്പിനെയും കീറിമുറിച്ചു മുന്നോട്ടുനീങ്ങി..........

അല്ലേലും ചില കാര്യങ്ങൾ അങ്ങനാ. നമ്മൾ ഒന്നാഗ്രഹിക്കും.കിട്ടുന്നത് മറ്റൊന്നും.കിട്ടുന്ന സൗഭാഗ്യങ്ങളിൽ സന്തോഷിച്ചു ചുറ്റുമുള്ളത് ആസ്വദിച്ചാൽ ഉണ്ടല്ലോ, അവനെക്കാൾ ഭാഗ്യവാൻ വേറാരും ഉണ്ടാവില്ല.

???ശുഭം??? ആൽബി (വെറും ഒരു വായനക്കാരനായി ഒതുങ്ങിയ എനിക്ക് എഴുതാനുള്ള പ്രചോദനവും പ്രേരണയും നൽകി ഇപ്പോഴും സ്നേഹപൂർവ്വം പ്രോത്സാഹിപ്പിക്കുന്ന എന്റെ സ്മിത ചേച്ചിക്ക് എന്നാൽ കഴിയുന്ന സ്നേഹ സമ്മാനം ഇവിടെ സമർപ്പിക്കുന്നു) ????????????

💬 Comments

View all comments