Chapter Title : രേണുക എന്റെ അമ്മായി അമ്മ 3 [അത്തി]
പക്ഷെ അത് നീ പറഞ്ഞപ്പോൾ ഞാൻ ആകെ തളർന്നു പോയി……, എന്നാലും എനിക്ക് ഉറപ്പു ഉണ്ടായിരുന്നു മോൻ ഞാൻ പറഞ്ഞാൽ കേൾക്കും എന്ന്…… മോൻ സത്യം ചെയ്തു തന്നതോടെ ഇനി മോൻ അങ്ങോട്ട് പോവില്ല എന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു….., എന്നാലും ഇടയ്ക്കിടക്ക് നീ എന്നെ പേടിപ്പിച്ചു കൊണ്ടിരുന്നു…..
അവിടെ പോകാതിരിക്കാൻ വേണ്ടി ഒന്നുമല്ല ഞാൻ സമ്മതിച്ചത്…, മോനെ പോലെ എന്നെ ആരും സ്നേഹിച്ചിട്ടില്ല….., എന്റെ മോൾ പോലും.,.. എന്റെ ജീവിതത്തിൽ കഷ്ടപ്പാട് മാത്രമേ… അനുഭവിച്ചിട്ടുള്ളു….,
അച്ഛനും അമ്മയ്ക്കും നമ്മൾ അഞ്ചു മക്കൾ ഉണ്ടായിരുന്നു…., വീട്ടിലെ പട്ടിണി കാരണം എന്നെ ഒരു അമ്മായിയുടെ വീട്ടിൽ ആണ് വളർന്നത്…., അവിടത്തെ ജോലി മുഴുവൻ ചെയ്താലും അമ്മായിയുടെ വഴക്ക് മാത്രം ആണ് മിച്ചം…..,
അങ്ങനെ വളർന്നു വലുതായപ്പോൾ… ഇവളുടെ അച്ഛൻ വന്നു കെട്ടി, അതോടെ എന്റെ ദുരിതങ്ങൾ അവസാനിച്ചു എനാണ് കരുതിയത്, അമ്മായി അമ്മയുടെ രൂപത്തിലും … ഭർത്താവിന്റെ രൂപത്തിലും ഉപദ്രവങ്ങൾ തുടർന്നു, വലിയ താമസം ഇല്ലാതെ ഭർത്താവും പോയി….,
പിന്നെ ഇവളെ വളർത്തി വലുതാക്കാൻ പെട്ട പാട്…, അതിനിടക്ക് ഒരുപാട് ആലോചനകളും., വന്നു… മോൻ പറയും പോലെ എന്റെ ശരീരം കണ്ടിട്ട് ആണ്…., മോളെ ഓർത്തു അതൊക്കെ വേണ്ട എന്ന വച്ചു…….,പിന്നെ ഒരുപാട് പേരുടെ ശല്യങ്ങൾ…, വൃത്തികെട്ട വർത്തമാനങ്ങൾ…, അവളെ മോന്റെ കൈയിൽ പിടിച്ചു ഏൽപ്പിക്കുന്നത് വരെ നെഞ്ചിൽ തീ ആയിരുന്നു…
രേണുവിന്റെ കണ്ണ് ഒക്കെ നിറയാൻ തുടങ്ങി….., ഞാൻ കണ്ണ് തുടച്ചു കൊടുത്തു….
അതിനെന്താ രേണുവിന്റെ കഷ്ടപ്പാട് ഒക്കെ മാറിയല്ലോ…, ഇപ്പൊ എന്റെ രേണുവിനെ സ്നേഹിക്കാൻ ഞാൻ ഉണ്ടല്ലോ….
💬 Comments
View all comments