Chapter Title : രേണുകേന്ദു 1 [Wanderlust]
തൊട്ടാൽ ചോര തെറിക്കും, അതുപോലെ മുറ്റിയ സാധനം
: എന്തായാലും നമ്പർ കിട്ടുമല്ലോ.. ബാക്കിയൊക്കെ സെറ്റാക്കാം…
: ഇത് അങ്ങനൊന്നും സെറ്റാവില്ല മോനേ… നല്ല മണിച്ചിത്രത്താഴിട്ട് പൂട്ടണം. എന്നാലേ മെരുങ്ങൂ..
: അതിനെന്താ വഴി…
: നോക്കാം..
ആയിഷയെ കണ്ട അതിശയം മാറുംമുൻപ് ആദി ഇന്ദുവിന്റെ വീട്ടിലേക്ക് പോയി. രേണുവിന് ആദിയെകണ്ടപ്പോൾ ഭയങ്കര സന്തോഷമായി. ആദി വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ഇന്ദുവിന്റെ ആങ്ങളയും കുടുംബവും പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ്. ഇഷ്ടത്തോടെയല്ലെങ്കിലും ആഥിത്യ മര്യാദ പാലിക്കാനായി അവർ ആദിയോട് എന്തോ സംസാരിച്ചശേഷം ഇറങ്ങിപ്പോയി. രേണു പെട്ടെന്നുതന്നെ ഇന്ദുവിനെ ഉമ്മറത്തേക്ക് വിളിച്ചു.
: ആദിയോ…എന്താ വിശേഷിച്ച്. സുഖാണോ എല്ലാവർക്കും
: ആ.. ഇങ്ങനെ പോകുന്നു. ഞാൻ വന്നത് ഒരു കാര്യം പറയാനാണ്
: ഉം.. എന്തേ,.... പറയെടാ
: നിങ്ങൾക്ക് രണ്ടാൾക്കും തിരിച്ചുവന്നൂടെ…
: വേറെ എന്തെങ്കിലും പറയാനുണ്ടോ നിനക്ക്
: അതല്ല അമ്മായീ… ഇങ്ങനെപോയാൽ നിങ്ങൾ രണ്ടും രണ്ടുവഴിക്കാകും. ഇഷ്ടമില്ലെങ്കിലും നിങ്ങൾ അവിടെ വന്നു നിൽക്കണം അല്ലെങ്കിൽ ചിലപ്പോ ആ വീടും പറമ്പും കൂടി നഷ്ടമാവും. ഇവൾ അനുഭവിക്കേണ്ട സ്വത്താണത്.. അത് കണ്ടവളുമാർ കൊണ്ടുപോകാൻ സമ്മതിക്കരുത്.
: നിനക്ക് വട്ടായോ… കൊണ്ടുപോട്ടെടാ. എന്തായാലും ഞാനും മോളും അയാളുടെ വിഴുപ്പലക്കാൻ വരില്ല ഇനി.
: ഏട്ടന്റെ ചിലവിൽ എത്രകാലം കഴിയും ഇവിടെ. അമ്മായിയുടെ അമ്മയുള്ളകാലംവരെ നോക്കുമായിരിക്കും. അതുകഴിഞ്ഞാൽ നിങ്ങളൊരു ഭാരമാവും പുള്ളിക്ക്. എന്തിനാ സ്വന്തം ഏട്ടനെക്കൊണ്ട് പെങ്ങൾ ബാധ്യതയാണെന്ന് പറയിപ്പിക്കുന്നേ…
: പിന്നെ ഞാൻ എന്ത് ചെയ്യണമെന്ന നീയീ പറയുന്നേ..
: എന്തെങ്കിലുമൊരു ജോലി നോക്കിക്കൂടെ.. നല്ല വിദ്യാഭ്യാസം ഉണ്ടല്ലോ അമ്മായിക്ക്.
💬 Comments
View all comments