0%

Chapter Title : രേണുകേന്ദു 2 [Wanderlust]

Author : wanderlust Read All Parts 2138

: പോടി കാന്താരീ… നിന്റെ അമ്മയെക്കൊണ്ട് സമ്മതിപ്പിക്കാൻ നോക്ക് ആദ്യം : നേരിട്ട് പോയി സമ്മതിപ്പിച്ചാൽ മതി… : അതേ… ഇന്ന് ഇവിടെ നിക്കണോ… വാ എന്റെകൂടെ, ഇന്നൊരു രാത്രി വീട്ടിൽ നിൽക്കാം : അയ്യട കള്ളാ.. എന്നിട്ട് എന്റെ അമ്മിഞ്ഞയിൽ പിടിച്ചമർത്താനല്ലേ.. മോൻ ഒറ്റയ്ക്ക് പോയാൽമതി… : ഇനി ഇപ്പോഴൊന്നും കാണാൻ പറ്റില്ലേ… ഇന്നുകൂടിയേ ഉള്ളു : അത് ഞാൻ സഹിച്ചു… മോൻ പോകാൻ നോക്ക് വിഷമത്തോടെ ആദി പോകുന്നതുംനോക്കി രേണു ചിരിച്ചുകൊണ്ട് കൈവീശി. കണ്മുന്നിൽ നിന്നും ആദി മറഞ്ഞതോടെ അവളുടെ കണ്ണുനീർ പൊട്ടിയൊഴുകി. സന്തോഷത്തോടെ തന്റെ പ്രാണനെ യാത്രയാക്കാൻ അവൾ പിടിച്ചുവച്ച സങ്കടങ്ങളൊക്കെയും പൊട്ടിത്തെറിച്ചു. രേണുവിന് അറിയാം ഇന്ന് ആദിയുടെ കൂടെപോയാൽ രാത്രി മുഴുവൻ അവൻ അവളെയും കെട്ടിപിടിച്ചു കരയുമെന്ന്. അത് കണ്ടുനിൽക്കുന്നതിലും ബേധം രണ്ടിടങ്ങളിൽ കഴിയുന്നതാണെന്ന് അവൾക്ക് തോന്നിക്കാണും. ……………………… നീണ്ട യാത്രയ്ക്കുശേഷം ആദി വീണ്ടും കിവികളുടെ മണ്ണിൽ തിരിച്ചെത്തി. കിടുകിടാ വിറയ്ക്കുന്നുണ്ടെങ്കിലും ആദി ഭയങ്കര സന്തോഷത്തിലാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക സ്വീകരണമാണ് അവന് എയർപോർട്ടിന് വെളിയിൽ കിട്ടാൻപോകുന്നത്. ട്രോളിയും തള്ളിക്കൊണ്ട് ദൂരെനിന്നും നടന്നുവരുന്ന ആദിയെ ഒറ്റനോട്ടത്തിൽ മനസിലാക്കിയ ആളുടെ മുഖത്തും സന്തോഷം അലയടിച്ചു. ഇനി ഞാൻ ഒറ്റയ്ക്കല്ലെന്ന തോന്നലാവാം ഇന്ദുവിന്റെ മുഖം സന്തോഷംകൊണ്ട് ചുവന്നു. തന്നെനോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന ഇന്ദുവിന്റെ മുഖമല്ലാതെ മറ്റൊന്നും ആദിയുടെ കണ്ണിൽ പെട്ടില്ല. തന്റെ സുഹൃത്ത് ഷാരോണും കുടുംബവും ഇന്ദുവിന് അരികിലുണ്ടെങ്കിലും ആദിയുടെ കണ്ണുകളിൽ ഇന്ദു മാത്രമാണ്. : എന്റെ പൊന്നോ ഇതാര്… നാട്ടിലെ ഇന്ദൂട്ടി തന്നാണോ ഇത്.. ഒരു മാസംകൊണ്ട് ആളാകെ മാറിയല്ലോ.. ഇപ്പൊ നല്ല നാടൻ മദാമ്മയെപോലുണ്ട് : ഒന്ന് പോടാ കളിയാക്കാതെ… എന്തൊക്കെയായാലും നിന്റെ മാലാഖയുടെ അത്ര വരില്ലല്ലോ ( മറ്റുള്ളവർ കേൾക്കാതെ ഇന്ദു ആദിയോടായി പറഞ്ഞു) കുശലാന്വേഷണങ്ങൾക്കുശേഷം എല്ലാവരും നേരെ ഷാരോണിന്റെ വീട്ടിലേക്ക് യാത്രതിരിച്ചു. ബാക്കിയുള്ള കുറച്ചു ഫ്രണ്ട്‌സ് ഷാരോണിന്റെ വീട്ടിൽ ഇവരെയും കാത്തിരിപ്പുണ്ട്. ഭാഗ്യത്തിന് ആദി മുൻപ് താമസിച്ചിരുന്ന വീടിന്റെ അടുത്തുതന്നെ നല്ലൊരു ഫാമിലി വില്ല കിട്ടിയെന്ന് ഷാരോൺ പറഞ്ഞപ്പോൾ ആദിക്ക് ഭയങ്കര സന്തോഷമായി. അവിടെനിന്നും ഫ്രഷായി ഭക്ഷണവും കഴിച്ച ശേഷം ആദി തന്റെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായി. ആ സമയത്താണ് ഇന്ദുവിന്റെ മുഖം അല്പം വാടിയത്..

💬 Comments

View all comments