Chapter Title : രേണുകേന്ദു 4 [Wanderlust] [Climax]
കരുതിവച്ച സ്നേഹസമ്മാനം കൈമാറി.
: ഇതിൽ കുറച്ച് പണവുമുണ്ട്.. മോളത് അമ്മയ്ക്ക് കൊടുക്കണം. അച്ഛനെ കണ്ടതൊന്നും പറയണ്ട കേട്ടോ…. പണ്ടെപ്പോ തന്നതാണെന്ന് പറഞ്ഞാൽമതി..
: അച്ഛൻ ഉണ്ടാവില്ലേ എന്റെ കല്യാണത്തിന്…
: ആളുകളുടെ കൂട്ടത്തിലേക്കൊന്നും അച്ഛനില്ല മോളെ… മോള് പോലും അറിയാതെ അച്ഛൻ അവിടുണ്ടാവും… എന്റെ മോള് ഇനി കരയാനൊന്നും പാടില്ല കേട്ടോ.. മോൾക്ക് കാണണമെന്ന് തോന്നുമ്പോഴൊക്കെ അച്ഛൻ വരും..
: ഉം…അച്ഛൻ വന്നിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിച്ചിരുന്നു.. വന്നല്ലോ.. ഉമ്മ
കൃഷ്ണൻ മകളെ കെട്ടിപിടിച്ച് സ്നേഹ ചുംബനം നൽകിയ ശേഷം ആദിയുടെ കൂടെ തിരിച്ചയച്ചു..പോകാൻ നേരം രേണു കൃഷ്ണനെ പുറത്തേക്ക് വിളിച്ച് അയാളുടെ കാലുകളിൽ വീണ് അനുഗ്രഹം തേടി. അച്ഛനെ യാത്രയാക്കിയശേഷം രേണുവിന്റെവക ആദിക്ക് നല്ലൊരടികിട്ടി..
: ദുഷ്ടൻ..
: പിന്നെ നീയെന്താ വിചാരിച്ചത്… എനിക്ക് കഴപ്പ് മൂത്തിട്ട് വന്നതാണെന്നോ
: എന്നാലും ഇങ്ങനെ പറ്റിക്കണമായിരുന്നോ…
: എന്ന വാടി.. നമ്മുടെ കാറ് ദേ അപ്പുറം തന്നെയുണ്ട്.
: പോട പട്ടി… പോയിക്കിടന്നുറങ്ങ്
കാലത്ത് അമ്പല ദർശനവും പിടുത്തവുമൊക്കെയായി തിരക്കിലാണ് രണ്ടുപേരും. വാദ്യാഘോഘങ്ങളുടെ അകമ്പടിയോടെ അടിയും കൂട്ടരും പെണ്ണിന്റെ വീട്ടിലെത്തി.മുറ്റത്തൊരുക്കിയ കതിർമണ്ഡപത്തിൽ ആദി അവളെയുംകാത്തിരുന്നു. കയ്യിൽ താലമേന്തി നിറതിരിയിട്ട വിളക്കിന്റെ അകമ്പടിയോടെ അവൾ കടന്നുവന്നു. സർവ്വാഭരണ വിഭൂഷിതയായി മുല്ലപ്പൂചൂടി അണിഞ്ഞൊരുങ്ങിയവൾ സദസിനെ വണങ്ങിയ ശേഷം ചടങ്ങുകളിലേക്ക് കടന്നു. കുറിച്ചുവച്ച ശുഭ മുഹൂർത്തത്തിൽ ആദിയവളെ വരണമാല്യം ചാർത്തി.ഈ കാഴ്ചകണ്ട് ആനന്ദക്കണ്ണീരോടെ ഇന്ദു ആദിയെനോക്കി. കല്യാണപ്പണിന്റെ ഒപ്പത്തിനൊപ്പം നിൽക്കും ഇന്ദുവിന്റെ സൗന്ദര്യം. ഏറെ ആഗ്രഹിച്ച ദിവസത്തിൽ അവളും അണിഞ്ഞൊരുങ്ങി ഏവരുടെയും ആകർഷണമായി മാറിയിട്ടുണ്ട്. ചടങ്ങുകളൊക്കെ കഴിഞ്ഞ് ഇടതുവശത്ത് രേണുകയെ
💬 Comments
View all comments