0%

Chapter Title : രേണുകേന്ദു 4 [Wanderlust] [Climax]

Author : wanderlust Read All Parts 8.1K

പകച്ചുനിന്നു. അവൾ തിരിഞ്ഞു നോക്കുമ്പോൾ ആദി ചിരിച്ചുകൊണ്ട് അവളുടെ പുറകിൽ നിൽപ്പുണ്ട്. കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ രേണു തിരിഞ്ഞുനിന്ന് ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി. അവളുടെ കള്ളചിരിയോടെയുള്ള മുഖം കണ്ട ഇന്ദു അന്താളിച്ചു നിന്നു..

: അയ്യേ കൊച്ചു പിള്ളേരെപ്പോലെ കരയുവാണോ… കണ്ണൊക്കെ തുടച്ചേ.. അമ്മയല്ലല്ലോ എന്റെ കോന്തൻ ഭർത്താവിനെ അടിച്ചോണ്ടു പോയത്. ഞാനല്ലേ നിങ്ങൾക്കിടയിലേക്ക് കയറിവന്നത്.. പോയി ആ താലിമാലയെടുത്ത് കഴുത്തിലിട് ഇന്ദൂട്ടീ

: മോളെ… എടാ ആദീ, എന്തായിവിടെ നടക്കുന്നേ

: മോളോട് തന്നെ ചോദിക്ക്… ( ഇന്ദു അമ്പരപ്പോടെ രേണുവിന്റെ മുഖത്തുനോക്കി)

: ഞാൻ പറയാം.. എന്റെ അമ്മേ.. ഈ കോന്തനെ ഞാനൊരിക്കൽ സ്കൂളിലേക്ക് വിളിച്ചു. എപ്പോഴും ശല്യം ചെയ്യുന്ന ഒരുത്തന്റെ മുന്നിൽ എന്റെ ലൈനാണെന്നും പറഞ്ഞു കൂട്ടികൊണ്ടു പോയതാ.. എന്നിട്ടും അവൻ പിന്മാറാതെ വന്നപ്പോൾ ഒന്നുകൂടി ഞാൻ ഏട്ടനെ വിളിച്ചു വരുത്തി. ഈ പോക്കിരി പോയി അവനെ അടിച്ചു. അതൊക്കെ കണ്ടപ്പോൾ ഞാൻ കരുതി ഈ പൊട്ടനും എന്നോട് സ്നേഹമുണ്ടെന്ന്. കുട്ടിക്കാലത്ത് മുതൽ ഒരുമിച്ച് കളിച്ചുവളർന്ന ഈ പൊട്ടനോട് എനിക്ക് ശരിക്കും മുടിഞ്ഞ പ്രേമമാണെന്ന് തുറന്നു പറയാൻ തീരുമാനിച്ചു. പക്ഷെ പറഞ്ഞപ്പോഴല്ലേ മനസിലായത് ഇത് വേറെയേതോ ദേവിയെ മനസ്സിൽ കുടിയിരുത്തിയിട്ടുണ്ടെന്ന്. അവസാനം ഞാൻ പറഞ്ഞു, ഏട്ടൻ ആരെ പ്രേമിച്ചാലും എന്റെ ഇഷ്ടത്തിന് കുറവൊന്നും ഉണ്ടാവാൻ പോവില്ലെന്ന്. അപ്പോഴല്ലേ ഈ തെമ്മാടി പറയുന്നേ അവന്റെ ദേവി എന്റെ സ്വന്തം അമ്മയാണെന്ന്. സത്യം പറഞ്ഞാൽ എനിക്ക് ഇവനെ ഒന്ന് പൊട്ടിക്കാനാ തോന്നിയത്. പിന്നെ വിചാരിച്ചു എന്നെ ഒഴിവാക്കാൻവേണ്ടി  പറഞ്ഞതാണെന്ന്. അന്ന് രാത്രി മുഴുവൻ ഞാൻ ഉറങ്ങാതെ

💬 Comments

View all comments