0%

Chapter Title : രേണുകേന്ദു 4 [Wanderlust] [Climax]

Author : wanderlust Read All Parts 8.1K

ആരതിയാണുള്ളത്. അവൾ രേണുവിനെകൂട്ടി മണിയറ കാണിച്ചുകൊടുത്തു.രേണുവിന് അറിയാത്തതൊന്നും അല്ലെങ്കിലും പുതുപ്പെണിന്റെ എല്ലാ ആനൂകുല്യങ്ങളും അവളും അനുഭവിക്കട്ടെന്നേ. വൈകുന്നേരത്തെ റിസെപ്ഷനിലും തിളങ്ങിനിന്നു രേണുവും ഇന്ദുവും. യൂറോപ്പ്യൻ സ്റ്റൈലിൽ കോട്ടും സ്യുട്ടും ധരിച്ച ആദിയുടെ അരികിലായി തൂവെള്ള ഗൗണിൽ രേണുക മാലാഖാ പരിവേഷംചൂടി നിൽപ്പുണ്ട്. ഡിസൈനർ സാരിയിൽ വടിവൊത്ത ശരീരവുമായി ഇന്ദു വീണ്ടും ആളുകളെ ഞെട്ടിച്ചുകൊണ്ടിരുന്നു. പാർട്ടിയും റിസെപ്ഷനുമെല്ലാം കഴിഞ്ഞ് ആളുകൾ പിരിഞ്ഞ ശേഷമാണ് വീട്ടുകാർ ഭക്ഷണം കഴിക്കാനായി ഇരിക്കുന്നത്. രേണുവിന് പുതുമയൊന്നും തോന്നുന്നില്ല. കാരണം അവൾ എത്രയോ തവണ താമസിച്ചിട്ടുള്ള വീടാണല്ലോ. പോരാത്തതിന് ലളിതാമ്മയും ആരതിയുമൊക്കെ കൂട്ടുകാരെപോലെയാണ് അവൾക്ക്.

രാത്രി ഏറെ വൈകുന്നതിന് മുൻപായി ആരതി രേണുവിനെ ആദിയുടെ മുറിയിലേക്ക് പറഞ്ഞുവിട്ടു.നാണത്തോടെ പാലുമായി മണിയറയിലേക്ക് കടന്നുവരുന്ന പെണ്ണെന്ന സങ്കൽപം സാധാരണ ഏതൊരു ആദ്യരാത്രിയിലും നമ്മുടെ മനസിലേക്ക് വരും. പിന്നീട് മുഖം കുനിച്ച് കിടക്കയുടെ ഒരു വക്കിൽ ഇരിക്കുന്ന പെണ്ണും, വിറയാർന്ന കൈകളോടെ അവളുടെ കയ്യിൽ പതുക്കെയൊന്ന് സ്പർശിക്കുന്ന ആണും.. ഇങ്ങനൊക്കെ സിനിമയിൽ പലതവണ കണ്ടിട്ടുള്ള അറിവാണ് പലരുടെയും മനസിലുണ്ടാവുക. ആദിയും അങ്ങനൊക്കെയായിരിക്കും ധരിച്ചുവച്ചിരിക്കുന്നത്..

കതക് തുറന്ന് രേണു അകത്തേക്ക് വന്നതും ആദി എഴുന്നേറ്റ് നിന്നു. കയ്യിലെ പാൽ ഗ്ലാസ് ടേബിളിൽ വച്ച ശേഷം രേണു ഓടിവന്ന് ആദിയെ കിടക്കയിലേക്ക് തള്ളിയിട്ടു. ചാടി ദേഹത്ത് കയറിക്കിടന്ന അവൾ അവനെ കെട്ടിപിടിച്ച് നെഞ്ചിൽ തലചായ്ച്ചു കിടന്നു…

: നശിപ്പിച്ച്… എടി പൊട്ടത്തി ഇങ്ങനൊന്നുമല്ല.. നീ നാണത്തോടെ വന്നിട്ട് പാൽ എനിക്ക് നേരെ നീട്ടണം.. അപ്പൊ നിന്റെ മുഖം കുത്തോട്ട് നോക്കി നിൽക്കണം.. എന്നിട്ട് പകുതി പാൽ ഞാൻ കുടിക്കും ബാക്കി നീയും..

💬 Comments

View all comments