Chapter Title : രേവതി [Akhil George]
കഴിഞ്ഞു രണ്ടു വർഷത്തിനുള്ളിൽ ആൾ നൈസ് ആയി തേച്ചു ഒട്ടിച്ചു ജർമനിയിലെക്ക് വണ്ടി പിടിച്ചു. പിന്നെ ഞാൻ കുറച്ച് കാലം ഡിപ്രഷൻ അടിച്ചു നടക്കുക ആയിരുന്നു. അപ്പോളാണ് അനിയൻ്റെ ഫ്രണ്ട് വഴി ഹർഷൻ സാറിൻ്റെ ഓഫീസിൽ ജോലി ഓഫർ വന്നത്. അപ്പോ വേറെ ഒന്നും ചിന്തിക്കാതെ ഇങ്ങോട്ട് വണ്ടി കയറി. അതു ആണേൽ അങ്ങനെ ആയി.
ഞാൻ: ഹെയ് അത് ഒക്കെ വിട്ടേക്ക്. പിന്നെ പ്രേമം, അതു കോളേജ് സമയത്ത് സ്വഭാവികം അല്ലെ. ഇനി ഇപ്പൊ അതു ആലോജിച്ചു സമയം കളയണോ.
രേവതി: ഹാ.. നോക്കാം. ഏട്ടന് ഓർമ ഉണ്ടോ നമ്മൾ തമ്മിൽ ആദ്യം കണ്ടത്.
ഞാൻ: അങ്ങനെ ചോദിച്ചാൽ അങ്ങ് വ്യതമായി അറിയില്ല.
രേവതി: ഏട്ടൻ ഒരു തവണ ഹർഷൻ സാറിൻ്റെ ഓഫീസിൽ വന്നു, പുള്ളിടെ വൈഫിനെയും മക്കളെയും എയർപോർട്ടിൽ കൊണ്ടാക്കാൻ. അന്ന് സാർ കയറി വന്ന പാടെ എന്നെ നോക്കി ഒന്ന് ചിരിച്ചു, പിന്നെ ജോലി ഒക്കെ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു, പിന്നെ ഫുഡ് കഴിച്ചോ എന്ന് ചോദിച്ചു. എല്ലാം കഴിഞ്ഞ് ഏട്ടൻ പോയപ്പോൾ ഹർഷൻ സാർ പറഞ്ഞു, ഈ ലോകത്ത് സ്വന്തം വൈഫിനെയോ പെങ്ങളെയോ വിശ്വസിച്ചു ഏതു പാതിരാത്രിയിലും വിടാൻ പറ്റുന്ന ഒരേ ഒരാള് ഏട്ടൻ ആണെന്ന്. ഭയങ്കര സേഫ് ആയി കൊണ്ട് പോകും എന്ന്. ഭയങ്കര വിശ്വാസം ആണ് ഏട്ടനെ.
ഞാൻ: ആയ കാലത്ത് നല്ലോണം കളിച്ചില്ലേ. ഇനി നല്ല കുട്ടി ആയി നടക്കണം.
രേവതി: എന്താ കവി ഉദ്ദേശിച്ചത്. ?
പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് വിഡ്ഢിത്തം മനസ്സിലായത്, ഒരു ചമ്മിയ ചിരി ചിരിച്ചു.
ഞാൻ: അങ്ങനെ ഒന്നും ഇല്ല. ഞാൻ ഒരു ഫ്ലോയിൽ അങ്ങു പറഞ്ഞതാ.
രേവതി അതു വിടാൻ ഉദ്ദേശമില്ല എന്ന് അവളുടെ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു.
രേവതി: ആളൊരു റിട്ടയേർഡ് കോഴി ആണോ എന്ന് എനിക്ക് മുൻപേ തോന്നിയിരുന്നു. കന്നഡക്കാരി ഭാര്യ, ബംഗളൂരുവിൽ വൻ set-up ൽ ബിസിനസ്സ്, വല്യ വീട്. ഹും, ഒപ്പിച്ചു എടുത്തു ല്ലെ കൊച്ചു കള്ളൻ.
ഞാൻ: അയ്യാടാ. സ്വന്തം അധ്വാനം കൊണ്ട് ആണ്
💬 Comments
View all comments