0%

Chapter Title : രേവതി മിസ്സ് [ഏലിയൊ ജോർഡി]

Author : Kambikathakal Read All Parts 1.5K

കഴിയില്ല." അവള് കൂട്ടിച്ചേർത്തു...

"കൂടെ വരാൻ കഴിഞ്ഞത് കൊണ്ട് എനിക്കാണ് ലോട്ടറി അടിച്ചത്.. ഇത്രെയും മനോഹരമായ സ്ഥലം കാണാനും അറിയാനും പറ്റിയില്ലേ .. പിന്നെ മിസ്സിനോട് ഒരുപാട് അടുക്കാനും പറ്റി....," അഭിഷേക് പറഞ്ഞു.

അവള് പുഞ്ചിരിച്ചു...

സന്ധ്യയോടടുത്ത് അവർ ലക്ഷ്യസ്ഥാനത്തെത്തി. ഒരു ചെറിയ കുഗ്രാമം. റോഡരികിൽ നിന്ന് അല്പം ഉള്ളിലോട്ട് ആയി പഴയൊരു തറവാട്. ചുറ്റും റബ്ബർ തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും. കാറിൽ നിന്നിറങ്ങിയപ്പോൾത്തന്നെ മുഖത്തേക്ക് അടിച്ച തണുത്ത കാറ്റ് നഗരജീവിതത്തിന്റെ പിരിമുറുക്കങ്ങളെല്ലാം ഇല്ലാതാക്കുന്നതുപോലെ രേവതിക്ക് തോന്നി. ചുറ്റും റബ്ബർ മരങ്ങളുടെയും കാപ്പിത്തോട്ടങ്ങളുടെയും നേർത്ത ഗന്ധം. നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് ഏറെ അകലെ, പ്രശാന്തമായ ഒരന്തരീക്ഷം. രേവതി മൊബൈലിൽ ഒരു കോൾ ചെയ്തു. അവിടെ അടുത്തുള്ള ഒരു സ്ത്രീ ആയിരുന്നു മറു തലക്കൽ..

" ചേച്ചി... ഞാൻ എത്തി..."

" ങാ ഹ്... എത്തിയോ മോളെ... ഞാൻ ഇപ്പോഴാ ഇങ്ങോട്ടേക്കു വന്നത്... ഞാൻ വേഗം വരാം... "

പത്ത് മിനിറ്റിനുള്ളിൽ ആ സ്ത്രീ വന്ന് വീടിൻ്റെ വാതിൽ തുറന്നു...

അകത്തേക്ക് കയറിയതും ഒരുതരം ഇരുണ്ട തണുപ്പ് അവരെ പൊതിഞ്ഞു. മാസങ്ങളായി അടച്ചിട്ടതു കൊണ്ട് ഒരുതരം പഴകിയ മണം അവിടെ തങ്ങിനിന്നിരുന്നു. ജനലുകൾ തുറന്ന് അവൾ കാറ്റും വെളിച്ചവും കടത്തിവിട്ടു.

" ഒരുവിധം ഞാൻ വൃത്തി ആക്കി വെച്ചിട്ടുണ്ട് മോളെ... " ആ സ്ത്രീ പറഞ്ഞു...

"കറണ്ടുണ്ടോ ചേച്ചീ?" രേവതി ചോദിച്ചു.

"നേരത്തേ ഉണ്ടായിരുന്നു ... നോക്കട്ടെ..." അവർ സ്വിച്ചിട്ടു. മങ്ങിയ മഞ്ഞവെളിച്ചം മുറിയിൽ പരന്നു. "ലൈറ്റുകൾക്ക് വലിയ വെളിച്ചമില്ലെന്ന് തോന്നുന്നു. കുറച്ച് നാളായി ആരും വന്നിട്ടില്ലല്ലോ."

അല്ലാ ഇതാരാ

💬 Comments

View all comments