Chapter Title : രേവതി മിസ്സ് [ഏലിയൊ ജോർഡി]
14 മാസമായി ഉള്ളിലാണ്. ഞങ്ങൾക്ക് വേറെ വഴിയൊന്നും ഇല്ല. " അവള് തുടർന്നു... അവളുടെ വിവരണം കേട്ടപ്പോൾ അവനും വിഷമമായി.
" ഓ... ഹ്... അങ്ങനെയാണല്ലേ കാര്യങ്ങൾ.. മിസ്സ് വിഷമിക്കാതിരി.. എല്ലാത്തിനും ഒരു പരിഹാരം കാണാൻ കഴിയും. "
പെട്ടെന്ന് ലൈറ്റുകൾ മിന്നി കെട്ടു. വീട് കൂരിരുട്ടിലായി. പുറത്ത് നിന്ന് തണുത്ത കാറ്റ് കൂടുതൽ ശക്തിയോടെ വീടിനകത്തേക്ക് ആഞ്ഞുവീശി. ഒരു മിന്നൽ പിണർ കടന്നുപോയപ്പോൾ വീടിന്റെ ഭിത്തികളിൽ മരങ്ങളുടെ നിഴലുകൾ ഭീകരമായി ചലിച്ചു.
"അയ്യോ, കറണ്ട് പോയോ?" അഭിഷേകിൻ്റെ ശബ്ദത്തിൽ ഒരുതരം ഭയം കലർന്നിരുന്നു. "ഇവിടെ ഇങ്ങനെ കറണ്ട് പോവുന്നത് പതിവാണ്. മെഴുകുതിരി കത്തിക്കാം..!!"
രേവതി തന്റെ ഫോണിലെ ടോർച്ച് ഓൺ ചെയ്തു. നേർത്ത വെളിച്ചം മാത്രം അവിടെ പരന്നു. പുറത്ത് കാറ്റിന്റെ ശബ്ദവും ചീവീടുകളുടെ കരച്ചിലും മാത്രം. ആ പഴയ വീട്ടിലെ ഭീകരമായ നിശ്ശബ്ദത അവരെ വല്ലാതെ വേട്ടയാടി.
"തണുപ്പ് കൂടിവരുന്നുണ്ടല്ലോ," രേവതി തന്റെ കൈകൾ കൂട്ടിത്തിരുമ്മി. "എനിക്കീ തണുപ്പ് ഒട്ടും ഇഷ്ടമല്ല." അവള് ആത്മഗതം പോലെ പറഞ്ഞു
നമുക്ക് വിറക് കത്തിച്ചു തീ കായാം..." അഭിഷേക് പറഞ്ഞു.
രേവതി തന്റെ മുറിയിലേക്ക് നടന്നു. തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ജാക്കറ്റ് കൂടെ ഇടാമെന്ന് അവൾ കരുതി.
രേവതി മുറിയിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ അഭിഷേക് അടുപ്പിൽ തീ കത്തിച്ച് അടുത്തിരിപ്പുണ്ടായിരുന്നു. തീയുടെ വെളിച്ചം അവരുടെ മുഖത്ത് ചുവപ്പ് രാശി പരത്തി. അവൾ അവനടുത്തേക്ക് വന്നിരുന്നു.
"തണുപ്പ് കുറവുണ്ടോ ഇപ്പോൾ?" അഭിഷേക് ചോദിച്ചു.
"ഉം... ഉണ്ട്," അവൾ പതിയെ പറഞ്ഞു. അവന്റെ കണ്ണുകൾ അറിയാതെ അവളുടെ ശരീരത്തിലേക്ക്
💬 Comments
View all comments