Chapter Title : രേവതി മിസ്സ് [ഏലിയൊ ജോർഡി]
തന്നെ കിടന്നു കൂടെ...? " അവൻ ധൈര്യം സംഭരിച്ച് ചോദിച്ചു ...
"ഞാനും അത് ആലോചിച്ചതാണ്.. നിനക്ക് ബുദ്ധിമുട്ടാവും എന്ന് കരുതിയാണ് പറയാതിരുന്നത്. " രേവതി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
ഒരു നിമിഷം അവൾ അവനെ നോക്കി. മങ്ങിയ പ്രകാശത്തിലും അവൻറെ മുഖം പ്രകാശിക്കുന്നതായി തോന്നി. പിന്നെ പതിയെ അവൾ കട്ടിലിലേക്ക് കയറി, അഭിഷേകിന്റെ അടുത്തായി അല്പം അകലം പാലിച്ച് കിടന്നു... പുറത്ത് കാറ്റിന്റെ ശബ്ദം മാത്രം. അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു. പക്ഷേ, ആ മൗനത്തിൽ ഒരുതരം പുതിയ അടുപ്പവും വൈകാരികമായൊരു സുരക്ഷിതത്വവും നിറഞ്ഞിരുന്നു. അധ്യാപികയും വിദ്യാർത്ഥിയുമെന്ന വേർതിരിവുകൾ ആ നിമിഷം അപ്രസക്തമായിരുന്നു. പരസ്പരം താങ്ങും തണലുമാകാൻ കഴിയുന്ന രണ്ട് മനുഷ്യജീവികൾ മാത്രമായിരുന്നു അവർ.
"ഇപ്പോൾ തണുപ്പ് കുറവുണ്ടോ..?" അഭിഷേക് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. അവന്റെ ശബ്ദം ആ നിശബ്ദതയിൽ നേർത്തൊരു മുഴക്കമുണ്ടാക്കി.
"ഉം... കുറവുണ്ട്," രേവതിയുടെ ശബ്ദം നേർത്തു. "നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തെടുക്കുമായിരുന്നു എന്നെനിക്കറിയില്ലായിരുന്നു അബീ..."
"അതൊന്നും സാരമില്ല മിസ്സ്. മിസ്സിന് ഒരു ബുദ്ധിമുട്ട് വരുമ്പോൾ സഹായിക്കേണ്ടത് എന്റെ കടമയല്ലേ?" അവൻ അവളെ നോക്കി. ഇരുട്ടിൽ അവളുടെ മുഖം വ്യക്തമല്ലെങ്കിലും, അവളുടെ കണ്ണുകളിലെ തിളക്കം അവൻ ഊഹിച്ചു.
"കടമയോ? എന്നെ സഹായിക്കേണ്ട ഒരു കടമയും നിനക്കില്ലായിരുന്നു," രേവതിയുടെ ശബ്ദത്തിൽ നേർത്തൊരു നനവുണ്ടായിരുന്നു. "ഞാൻ നിന്നെ എത്ര വഴക്ക് പറഞ്ഞിട്ടുണ്ടെന്നറിയാമോ? എത്ര ക്ലാസ്സിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്ന് ഓർമ്മയുണ്ടോ?"
"ഓർമ്മയുണ്ട് മിസ്സ്," അഭിഷേക് ചിരിച്ചു.
"പക്ഷേ, മിസ്സ് വഴക്ക് പറഞ്ഞതൊക്കെ എന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നെന്ന് എനിക്കറിയാം. അന്ന് മിസ്സ് ഒരു കർക്കശക്കാരിയായ ടീച്ചറായിരുന്നു. ഇന്ന്... ഇന്ന് എന്റെ
💬 Comments
View all comments