Chapter Title : രേവതി മിസ്സ് [ഏലിയൊ ജോർഡി]
ടയറുണ്ടോ കാറിൽ?" അവന്റെ ശബ്ദത്തിൽ ആത്മവിശ്വാസമുണ്ടായിരുന്നു.
"ആഹ്, ഉണ്ട്," അവൾ തലയാട്ടി.
"എങ്കിൽ പേടിക്കണ്ട, ഞാൻ മാറ്റിത്തരാം." അവന്റെ വാക്കുകൾ അവൾക്ക് വലിയ ആശ്വാസമായി.
അഭിഷേക് അധികം ചിന്തിച്ചു നിൽക്കാതെ വേഗം കാറിന്റെ ഡിക്കി തുറന്ന് സ്പെയർ ടയർ പുറത്തെടുത്തു. ജാക്കി വെച്ച് കാറ് പൊക്കി, പഞ്ചറായ ടയർ ഊരി മാറ്റാൻ തുടങ്ങി. ഒരു നിമിഷം പോലും പാഴാക്കാതെ, എത്ര അനായാസമായാണ് അവൻ കാര്യങ്ങൾ ചെയ്യുന്നത് എന്ന് രേവതി അത്ഭുതത്തോടെ നോക്കി നിന്നു. ക്ലാസ് റൂമിൽ താൻ എന്നും വഴക്ക് പറയുകയും കുറ്റപ്പെടുത്തുകയും മാത്രം ചെയ്യുന്ന ഇവന് നല്ല കരുത്തുള്ള ശരീരമാണെന്ന് അവൾക്ക് ബോധ്യമായി.
"മിസ്സ് എവിടെ പോയതാ?" അവൻ ടയർ മാറ്റുന്നതിനിടെ ചോദിച്ചു.
"ഇന്ന് വീട്ടിൽ അനിയത്തിയും മക്കളും വരുന്നുണ്ട്. അതുകൊണ്ട് കുറച്ച് സാധനങ്ങളൊക്കെ വാങ്ങാൻ ഇറങ്ങിയതാ. നീ വന്നത് വളരെ ഉപകാരമായി അഭിഷേക്. ഇല്ലെങ്കിൽ ഞാൻ പെട്ടുപോയേനെ," അവളുടെ മറുപടിയിൽ ഒരു നന്ദി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു..
"അതൊന്നും സാരമില്ലെന്നേ," അവൻ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് ജോലി തുടർന്നു.
അല്പസമയത്തിനകം ടയർ മാറ്റി സെറ്റ് ആയി.
"എന്നാൽ മിസ്സ് പൊയ്ക്കോ. സംഗതി സെറ്റാണ്." അഭിഷേക് ഒരു പുഞ്ചിരിയോടെ പറഞ്ഞു.
കാറിൽ കയറി സീറ്റ് ബെൽറ്റ് ഇടുന്നതിനിടെ അവൾ അവനോടായി പറഞ്ഞു, "താങ്ക്സ് അഭിഷേക്."
"ചെ.. ചെ.. മിസ്സ് എന്നോട് താങ്ക്സ് പറയുകയോ? അതിന്റെ ആവശ്യമൊന്നുമില്ല," അവൻ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് നിരാകരിച്ചു.
രേവതി ഒരു നിമിഷം അവനെ നോക്കി. ആ നോട്ടത്തിൽ പതിവില്ലാത്ത ഒരു സ്നേഹവും കുറ്റബോധവും കലർന്നിരുന്നു. എന്നിട്ട് അവൾ കാർ മുന്നോട്ടെടുത്തു.
കാറോടിച്ച് പോകുമ്പോഴും രേവതിയുടെ
💬 Comments
View all comments