Chapter Title : രേവതി മിസ്സ് [ഏലിയൊ ജോർഡി]
മനസ്സിൽ അഭിഷേക് മാത്രമായിരുന്നു. 'തരം കിട്ടുമ്പോഴൊക്കെ വഴക്ക് പറയാനും കുറ്റപ്പെടുത്താനും അല്ലാതെ ആ കുട്ടിയോട് താനിതുവരെ മുതിർന്നിട്ടില്ല. അവനൊക്കെ മനസ്സിൽ നിറയെ തന്നോടുള്ള ദേഷ്യമായിരിക്കും എന്നാണ് കരുതിയത്. എന്നാൽ അവന്റെ ഇന്നത്തെ പെരുമാറ്റം കണ്ടപ്പോൾ സത്യത്തിൽ തലയ്ക്ക് ഒരു അടികിട്ടിയ പോലെയായിപ്പോയി,' അവളോർത്തു. തന്റെ മൂർച്ചയുള്ള സ്വഭാവത്തെ ഓർത്ത് ആദ്യമായി അവളിൽ ഒരുതരം കുറ്റബോധം തോന്നി.
പിന്നീടുള്ള ദിവസങ്ങളിൽ രേവതിയുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ സംഭവിച്ചു. ക്ലാസ്സിൽ അവനെ കാണുമ്പോൾ പതിവില്ലാത്തൊരു മയത്തിൽ അവൾ പുഞ്ചിരിച്ചു. അറ്റൻഡൻസിൽ അവൻ്റെ പേര് വരുമ്പോൾ, മുൻപ് ചുവന്ന മഷി കൊണ്ട് രേഖപ്പെടുത്തിയിരുന്ന 'L' നെ ഒഴിവാക്കി, സാധാരണ ടിക്കിട്ട് അവൾ മുന്നോട്ട് പോകും. അവന്റെ അസാന്നിധ്യം പോലും അവൾ ശ്രദ്ധിക്കാൻ തുടങ്ങി. അവൻ ക്ലാസ്സിൽ വൈകിയെത്തിയാൽ പോലും, മുൻപത്തെപ്പോലെ വഴക്ക് പറയാതെ, ഒരു നോട്ടം കൊണ്ട് കാര്യം പറഞ്ഞ് വിടും. ഈ മാറ്റം അഭിഷേക് മാത്രമല്ല, ക്ലാസ്സിലെ മറ്റു വിദ്യാർത്ഥികളും ശ്രദ്ധിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം, സുവോളജി ലാബിൽ വെച്ച് "ഫിഷ് ഫാം മാനേജ്‌മെൻ്റ്" എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു പ്രോജക്ടുമായി അഭിഷേക് ബുദ്ധിമുട്ടുകയായിരുന്നു. സങ്കീർണ്ണമായ ഡാറ്റാ വിശകലനവും കണക്കുകളും അവനെ വല്ലാതെ കുഴക്കി. ലാബിൽ മറ്റ് വിദ്യാർത്ഥികളാരും ഉണ്ടായിരുന്നില്ല. ലാബ് അസിസ്റ്റന്റ് പോലും ഉച്ചഭക്ഷണത്തിന് പോയ സമയം. തല കുനിച്ച്, റെക്കോർഡ് ബുക്കിലേക്ക് നോക്കി അവൻ നെടുവീർപ്പിട്ടു.
അപ്പോഴാണ് രേവതി ലാബിലേക്ക് വന്നത്. കുറച്ച് പുതിയ മൈക്രോസ്കോപ്പ് സ്ലൈഡുകൾ നോക്കാൻ വന്നതായിരുന്നു അവർ. അഭിഷേകിനെ തനിച്ചിരിക്കുന്നത് കണ്ടപ്പോൾ അവൾ അവനടുത്തേക്ക് വന്നു.
"എന്താ അഭിഷേക്, ഇവിടെ തനിച്ചിരിക്കുന്നത്? ക്ലാസ്സില്ലേ?" അവളുടെ
💬 Comments
View all comments