റിംഗ് ഓഫ് ദി ലോർഡ്
📝 Ongoing
👁 85190 views ❤ 1060 likes 💬 78 comments
റിംഗ് ഓഫ് ദി ലോർഡ് 1
Ring Of the Lord Author : ജഗ്ഗുഭായ്
***************************************************************************************************
ഒരു പരീക്ഷണം എന്ന രീതിയിൽ ആണ് ഇതെഴുതുന്നത്. മുന്നെപ്പോഴോ വായിച്ച ഒരു ഇംഗ്ലീഷ് ഫാൻഫിക്ഷൻ അവലംബമാക്കിയാണ് ഈ കഥ എഴുതിയിരിക്കുന്നത്. വായിച്ചു നോക്കിയിട്ട് അഭിപ്രായം അറിയിക്കുമല്ലോ?
***************************************************************************************************
പുരാതനമായ വടക്കേമംഗലം തറവാട്ടിലെ ഇപ്പോഴത്തെ അംഗമാണ് ജഗന്നാഥ്.. വീട്ടുകാർ ജഗൻ എന്നും നാട്ടുകാർ ജഗ്ഗു എന്നും വിളിക്കും. അമ്മയുടെ അച്ഛന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരാണ് ജഗ്ഗുവിന് കിട്ടിയിരിക്കുന്നത്. പഴയ തറവാട് വീട്ടിലാണ് താമസം. ഇപ്പോൾ ആള് തൃശൂർ ഒരു കോളേജിൽ പഠിക്കുകയാണ് . പഠിക്കാൻ വലിയ മിടുക്കാനൊന്നും അല്ലെങ്കിലും ബന്ധുബലത്തിൽ മാനേജ്മന്റ് കോട്ടയിൽ ആണ് അവിടെ കേറി പറ്റിയത്. പക്ഷെ പഠിത്തത്തിൽ ഒഴിച്ച് ബാക്കി എല്ലാത്തിലും അവൻ മുന്നിലായിരുന്നു.
ഒരു ദിവസം വീട്ടിൽ നിന്ന് അച്ഛനും അമ്മയും അച്ഛന്റെ അമ്മയുടെ അനിയത്തിക്ക് സുഖമില്ലാതെ കിടക്കുകയാണ് എന്ന് പറഞ്ഞു കാണാൻ പോയി പോയി. പരീക്ഷ എന്ന് പേരും പറഞ്ഞു അവൻ പോയില്ല.. കുറെ നേരം കഴിഞ്ഞപ്പോൾ ആൾക്ക് ബോറടിക്കാൻ തുടങ്ങി... വെറുതെ വീട്ടിലൊക്കെ ചുറ്റി നടന്നപ്പോഴാണ് അവൻ നിലവറയുടെ വാതിലിനടുത്ത് എത്തിയ
💬 Comments
View all comments