Chapter Title : ഋതം [കൊമ്പൻ]
ഫ്‌ളൈറ്റിൽ കയറി ഞാൻ ബാംഗ്ലൂർ എത്തി. അവിടെ നിന്നും ക്യാബിൽ സ്‌മൃതിയുടെ അപ്പാർട്മെന്റിലേക്കും. പേരറിയാത്ത എന്റെ ഭാര്യയുടെ മകന് കുറച്ചു കളർ പെൻസിലുകളും പെയിന്റിംഗ് നു ആവശ്യമായതും കൊടുത്തു. സ്‌മൃതിയുടെ അഭിരുചി അവനും കിട്ടികാണുമെന്ന പ്രതീക്ഷയിൽ.
ഫ്ലാറ്റിൽ ഞാൻ ഡോർ ബെൽ അടിച്ചപ്പോൾ. ഒരു മനുഷ്യൻ വാതിൽ തുറന്നു, മീശ പിരിച്ചു വെച്ച ഷേവ് ചെയ്ത പൂച്ചക്കണ്ണുള്ള ആ മനുഷ്യനെ ഞാൻ ഭൂതകാലത്തിൽ എവിടെയോ കണ്ടിട്ടുണ്ട്. സ്‌മൃതിയും ഞാനും ഉള്ള ഞങ്ങളുടെ കൊച്ചു ജീവിതം കീഴ്മേൽ മറിഞ്ഞ ആ രാത്രിയിൽ ഞാൻ പേടിച്ചു നോക്കിയ അതെ കണ്ണുകൾ.
അയാൾ എന്നെ അകത്തേക്ക് ക്ഷണിച്ചു. സ്‌മൃതിയും മകനും അടുത്തുള്ള അമ്പലത്തിൽ പോയിരിക്കുകയാണ് എന്ന് പറഞ്ഞു. എനിക്കയാളോട് ഒന്നും സംസാരിക്കാൻ തോന്നിയില്ല. എങ്കിലും ഒരു കാര്യം മാത്രം ചോദിച്ചു. ഈ ഫ്ലാറ്റിൽ എത്ര കാലമായി താമസം എന്ന്.
“സ്‌മൃതി പറഞ്ഞ അറിവ് വെച്ച് 5 വർഷമായി എന്നാണ്…..”
“ഞാൻ ഇവിടെ വന്നത് കൃത്യമായി പറഞ്ഞാൽ 23 ദിവസം.”
“മനസിലായില്ല!”
“ഞാൻ 6 വർഷമായി മൈസൂർ സെൻട്രൽ ജയിലിൽ ആയിരിന്നു….”
“നിങ്ങൾ കള്ളം പറയുകയാണ്!! ആ സംഭവത്തിനു ശേഷവും സ്‌മൃതി നിങ്ങളെ കാണാൻ വന്നില്ലേ? നിങ്ങൾ ബന്ധപെട്ടില്ലേ?”
അയാളുടെ മുഖത്തെ പുച്ഛമായ ഭാവം…..അതെന്നെ വീണ്ടും തോൽപ്പിച്ചു.
അജിത്!!!! എന്നാണ് സ്‌മൃതിയെ നിങ്ങൾ ഇനി മനസിലാക്കുക? എന്റെ അജിത്, സ്‌മൃതി കേവലം കാമത്തിന് വേണ്ടി കേഴുന്ന സ്ത്രീയല്ല. അവളുടെ പേര് പറയാൻ പോലും ഉള്ള യോഗ്യത നിങ്ങൾക്ക് ഇല്ലെന്നു ഇപ്പോളെനിക്ക് മനസിലാകുന്നു.
ഞാൻ ആലോചിച്ചു……… ശെരിയാണ് ഒരു പാട് തെറ്റിദ്ധാരണകൾ കൊണ്ട് മൂടപ്പെട്ടാണ്
💬 Comments
View all comments