Chapter Title : ഋതം [കൊമ്പൻ]
ഇൻസ്റ്റാഗ്രാമിൽ അതുപോലെയുള്ള കുറേപ്പേരെ അവൾ ഫോളോ ചെയുന്നുണ്ട് അവൾക്ക് ബേസിക്കലി സ്പോർട്സ അത്ലറ്റിക് ബോഡി ഒക്കെ ഇഷ്ടമാണ് കോളേജിലെ വോളിബോൾ താരം ആയിരുന്നത് കൊണ്ടാവണം.
"ഇവിടെ ഇരിക്കാം അല്ലെ." അയാളുടെ രണ്ടു സീറ്റ് പിന്നിൽ നിന്നുകൊണ്ട് സ്മൃതി ചോദിച്ചു.
"ഇല്ല, ഇച്ചിരി കൂടെ പോകാം." ഞാൻ ഇംഗ്ലീഷിൽ പറഞ്ഞു.
"അയ്യോ, ഇനിയും പിറകിലേക്കോ? ബസിന്റെ കുലുക്കം കൊണ്ട് നമുക്ക് ഉറങ്ങാനെ ആവില്ല അജിത്!” അവൾ പറഞ്ഞു.
"എന്നെ വിശ്വസിക്കൂ സ്മൃതി, അത്ര കുഴപ്പം ഉണ്ടാകാനിടയില്ല." ഞാൻ അവളെ സമാധാനിപ്പിച്ചു.
സത്യത്തിൽ അതായിരുന്നു ഞാൻ ചെയ്ത മറ്റൊരു തെറ്റ്! ഞങ്ങൾ അവിടെ ഇരുന്നെങ്കിൽ, ബാഗുകൾ ആ സീറ്റിനു മുകളിൽ ഉള്ള റാക്കിൽ തന്നെ വയ്ക്കാമായിരുന്നു, അവൾ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. ഒരുപക്ഷേ, ഒരുപക്ഷേ, മറ്റ് യാത്രക്കാരുമായി വളരെ അടുത്ത്, ഗുരുജിയ്ക്ക് ഇങ്ങനെ അവളുടെ അടുത്തിരിക്കാൻ കഴിയുമായിരുന്നില്ല. ആവൊ എനിക്കറിയില്ല, അറിയാൻ ഒരു മാർഗവുമില്ല.
ഞാൻ അവളെ പിറകിലേക്ക് ആളുകൾ കയറുന്നതിന്റെ നേരെയുള്ള ഉള്ള സീറ്റിൽ കൈകാണിച്ചു.
"ഇവിടെ മതി." ഞാൻ പറഞ്ഞു.
"അയ്യോ ഇവിടെ ബാഗുകൾക്ക് ഷെൽഫ് ഇല്ല." സ്മൃതി പറഞ്ഞു.
"ഞാൻ ബാഗ് മുൻപിൽ വെക്കാം സ്മൃതി , എന്തായാലും ഞാൻ ഉറങ്ങാൻ പോണില്ല….സ്മൃതി ഉറങ്ങിക്കോ."
സ്മൃതി ഇരിക്കുമ്പോൾ ഞാൻ ഞങ്ങളുടെ ബാഗുകൾ മുന്നിൽ വച്ചു. ബസ് പതിയെ നീങ്ങി തുടങ്ങി, താമസിയാതെ സ്മൃതി എന്റെ തോളിൽ ചാഞ്ഞു മയങ്ങി, ആ മയക്കത്തിലും കാർഡിഗൺ ഇട്ടിരിക്കുമ്പോളും അവൾക്ക് തണുക്കുന്നതായി എനിക്ക് തോന്നി.
തണുത്ത കാറ്റ് മുഖത്തേക്ക് അടിക്കുമ്പോളും എന്റെ ശരീത്തെക്കാളും മരവിപ്പ് മനസിന് ഏറ്റിരുന്നു . ആ
💬 Comments
View all comments