Chapter Title : ഋതം [കൊമ്പൻ]
ഒരു പക്ഷെ സ്‌മൃതിയ്ക്ക് അങ്ങനെയുള്ള പുരുഷന്മാരെ കാണുന്നത് ഒത്തിരി ഇഷ്ടമാണ് അതെനിക്കറിയാം ഏതാണ്ട്. കക്ഷിയെ കാണാൻ വെളുത്തിട്ടോക്കെ ആണെങ്കിലും ഒരു മാച്ചോ ലുക്കാണ്.
അയാളുടെ സീറ്റിന്റെ ഒത്തിരി പിറകിൽ ആയിരുന്നു ഇത്ര നേരം ഞങ്ങൾ ഇരുന്നത്. അവളുടെ ഭർത്താവായ ഞാൻ കൂടെയുണ്ടായിട്ടു പോലും ഞാനൊന്നു മാറിയപ്പോൾ എന്റെ സീറ്റിൽ നാണമില്ലാതെ ഇരുന്ന അയാളോട് എനിക്ക് പുച്ഛം തോന്നി. പക്ഷെ അപ്പോഴും ഞാൻ ആലോചിച്ചത് ഒരു പക്ഷെ ഞാൻ ഇപ്പോൾ കൂടെയില്ലെങ്കിൽ അവളുടെ അവസ്‌ഥ എന്താകുംമെന്നായിരുന്നു. ആണുങ്ങളോട് അധികം എതിർക്കാനൊന്നും അവൾക്ക് കഴിയില്ല. ആ ചിന്തകൾ എന്നെ പേടിപെടുത്തും മുന്നേ, ഞങ്ങൾ മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാം എന്ന് വെച്ചു. ഞാൻ “സ്‌മൃതി…” എന്ന് വിളിച്ചപ്പോളേക്കും അയാൾ എന്നെ നോക്കാതെ അവളുടെ തോളിലേക്ക് അധികാരത്തോടെ വലംകൈ വെച്ചു.
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
പക്ഷെ…..ഇപ്പൊ കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഞാൻ എന്റെ സ്‌മൃതിയെ നോക്കുമ്പോൾ അവളുടെ അടുത്തിരിക്കുന്ന ആ കട്ടത്താടിക്കാരന്റെ ബലമുള്ള വലം കൈ അവളുടെ തോളിൽ വിരൽകൊണ്ട് താളം പിടിക്കുകയാണ്. അവളെന്നെ ഭയത്തോടെയും എന്തെന്നറിയാത്ത ജിജ്ഞാസയോടെയും ഒന്ന് ദയനീയമായി നോക്കി.
ഒപ്പം അവളെന്നോട് അവളുടെ ചുണ്ടിൽ ഒരു വിരൽ വെച്ചുകൊണ്ട് എന്നോട് ക്ഷമയോടെ ഇരിക്കാൻ മാത്രം അപേക്ഷിച്ചു. അവളുടെ വിടർന്ന കണ്ണുകൾ കൊണ്ട് എന്റെ ശ്രദ്ധ ആ താടിക്കാരന്റെ ഇടുപ്പിലേക്ക് എത്തിച്ചു. അയാളുടെ ഇടം കൈയിൽ ഒരു തോക്ക് പിടിച്ചിരുന്നു പക്ഷെ അതിന്റെ മുഴുവൻ ഭാഗവും എനിക്ക് കാണാമായിരുന്നില്ല. ഞാൻ ആ തോക്കിലേക്ക് നോക്കിയപ്പോൾ തന്ന ഞാൻ ആകെവിയർത്തു. അയാൾ എന്നെ തീക്ഷ്ണമായി നോക്കുന്ന പോലെ തോന്നിയപ്പോൾ ഞാൻ അയാളുടെ മുഖത്തേക്ക് പേടിച്ചിട്ടാണെങ്കിലും ഒന്ന് നോക്കി….അയാൾ പക്ഷെ ആ നിമിഷം നോക്കി ദഹിപ്പിക്കും പോലെ ഒരു ചിരി ചിരിക്കുകയും ചെയ്തു.
“അവിടെ ഇരിക്കടാ..” അയാളുടെ കനമുള്ള ശബ്ദത്തിൽ ഒരാൾ മാത്രം ഇരിക്കുന്ന അയാളുടെ വലതു വശത്തുള്ള സീറ്റ് ചൂണ്ടി പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ടേക്ക് നോക്കി, ബ്ലാങ്കറ്റ് എടുക്കാൻ പോകുമ്പോ അവിടം കാലി ആയിരുന്നു, അപ്പൊ ഉറപ്പായും ഇപ്പൊ അവിടെയിരിക്കുന്ന വായിൽ മുറുക്കാൻ ഇട്ടു ചവക്കുന്ന ആ മെലിഞ്ഞ മനുഷ്യൻ ഈ താടിക്കാരന്റെ കൂട്ടാളിയാവും. ആ ഇരുട്ടിലും അവനെന്നെ നോക്കികൊണ്ട് തിളങ്ങുന്ന മൂർച്ചയേറിയ ഒരു കത്തി കാണിച്ചു.
“ഇങ്ങോട്ടിരി സാറെ..” കൂട്ടാളി എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവനെ വേണെങ്കിൽ എനിക്ക് അടിച്ചിടാമായിരുന്നു. പക്ഷെ അവന്റെ കയ്യിലെ കത്തിയുടെ മൂർച്ച കണ്ടപ്പോൾ ഒരു ഞാൻ ചാൻസ് എടുക്കാൻ നിന്നില്ല. അവനൊരു
💬 Comments
View all comments