Chapter Title : ഋതം [കൊമ്പൻ]
മെലിഞ്ഞവൻ ആയതുകൊണ്ട് എനിക്കവനെ നിഷ്പ്രഭം കീഴ്പെടുത്താമായിരുന്നു, പക്ഷെ അവന്റെ കയ്യിലെ കത്തി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
ഇരുപ്പുറയ്ക്കാതെ ഒരു ചന്തിയിൽ ഇരുന്നുകൊണ്ട് താടിക്കാരനോട് അപേക്ഷിച്ചു.
“ഭായി …. പ്ലീസ് ഞങ്ങളെ …..ശല്യം ചെയ്യരുത്.”
“ആദ്യം നീ ആദ്യം ഞങ്ങളെ ശല്യം ചെയ്യാതെയിരി ...മോനെ.” ഘുര്‍ഘുരാരവത്തോടെ ആയാളും എന്നെ നോക്കി കലിപ്പിച്ചു പറയുമ്പോ ഞാൻ അയാളുടെ കാതിലെ കടുക്കനിലേക്ക് നോക്കി, സിനിമകളിലും മറ്റും കണ്ടിട്ടുള്ള കൊള്ള സങ്കേതത്തിലെ തലവനെ പോലെ എനിക്ക് തോന്നി. കൊമ്പൻ മീശയും മുകളിലേക്ക് ഒതുക്കിയ മുടിയും വലിയ ചുണ്ടുകളും. വസ്ത്രം ആണെങ്കിൽ ഓം എന്നെഴുതിയ ഓറഞ്ച് ജുബ്ബയും, നീല ജീൻസും.
ഞാൻ വീണ്ടും ശബ്ദം ഉയർത്താൻ നോക്കുമ്പോൾ അയാൾ അരയിലെ തോക്കിൽ പിടിച്ചുകൊണ്ട് എന്നെ കൂർത്ത ഒരു നോട്ടം നോക്കിയപ്പോൾ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ അയാളുടെ തിളങ്ങുന്ന പൂച്ചക്കണ്ണിലെക്ക് നോക്കി. ആ ഒരു നിമിഷം ഞാൻ പതറിപ്പോയി. എന്റെ വാക്കുകൾ ഞാൻ വിഴുങ്ങുന്നത് കൂടെ കണ്ടപ്പോൾ കൂട്ടാളി എന്റെ തോളിൽ തട്ടി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അന്നേരം താടിക്കാരൻ എന്നെ നോക്കാതെ സ്‌മൃതിയുടെ മെറ്റാലിക് ബ്രൗൺ നിറമുള്ള പോണിടെയിൽ മുടിയുടെ താഴെ കഴുത്തിൽ ഒന്ന് മൂക്ക് കൊണ്ട് ഉരച്ചുകൊണ്ട് ചോദിച്ചു.
"സുന്ദരിക്കോതയ്ക്ക് വല്ലാതെ തണുക്കുന്നുണ്ട് തോന്നുന്നല്ലോ? ഏഹ്? ഞാൻ നിന്നെയൊന്നു ചൂടാക്കട്ടെ…."
ആശങ്കയും നിസ്സഹായവസ്‌ഥയും കൊണ്ട് ഞാൻ ചുറ്റുമുള്ളവരെ നോക്കി. ജസ്റ്റ് ഞങ്ങളുടെ മുന്നിലുള്ള ഒന്ന് രണ്ടു സീറ്റെല്ലാം ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. പിന്നെ ആകെയുള്ള ആളുകൾ അവരെല്ലാം മുൻപിൽ ആണ്, എല്ലാരും തന്നെ സുഖമായി ഉറങ്ങുകയാണ്.
എങ്ങനെ ഇവിടെ നിന്ന് രക്ഷപെടാമെന്നു ഞാൻ ആലോചിക്കുമ്പോ, തോക്കു ചൂണ്ടുന്ന താടിക്കാരന്റെ മുഖം മനസിനെ ഓരോ തവണയും തോൽപിച്ചുകൊണ്ടിരുന്നു. ഞാൻ സ്‌മൃതിയെ നോക്കുമ്പോ അവളും നിസ്സഹായവസ്‌ഥയിൽ എന്നെ ഒരു നോട്ടം നോക്കി, എന്റെ കണ്ണുകൾ പൊട്ടുന്നപോലെ എനിക്ക് തോന്നി. അവളുടെ നോട്ടത്തിൽ നിന്നും കണ്ണ് തെന്നി മാറുമ്പോ അയാളുടെ കൈവിരലുകൾ സ്‌മൃതിയുടെ തോളിൽ അയാൾ വളരെ പതിയെ തലോടിക്കൊണ്ടിരുന്നു. ഞാൻ എന്തെങ്കിലും പറയാൻ ഒരുങ്ങുമ്പോ കൂട്ടാളി എന്റെ തോളിൽ അമർത്തുന്നത് എന്നെ നിഷ്പ്രഭമാക്കി. ആ സമയം ബസിന്റെ ചെറിയ കുലുക്കത്തിൽ സ്‌മൃതിയെ അയാൾ സീറ്റിന്റെ വിന്ഡോയിലേക്ക് തോള്കൊണ്ട് കൂടുതൽ അമർത്തുകയും ചെയ്തുകൊണ്ടിരുന്നു.
“ഭായി ….പ്ലീസ് …..ഞങ്ങളെ …...” ഞാൻ ശബ്ദം താഴ്ത്തി ഒന്നുടെ കേണു നോക്കി. പക്ഷെ മുഴുമിപ്പിക്കും മുൻപേ എന്റെ ഇടതു വശത്തിരിക്കുന്ന മെലിഞ്ഞവൻ എന്റെ
💬 Comments
View all comments