0%

Chapter Title : ഋതം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 10.7K

സത്യമായിട്ടും അയാളെ എനിക്ക് ചേർത്ത് പിടിക്കണം എന്നുണ്ടായിരുന്നു, കഴിയില്ല എന്നറിഞ്ഞിട്ടും അകന്നു പോകുമ്പോ വേദനിക്കാൻ തക്ക വണ്ണം ആ തോളിൽ ചാഞ്ഞുറങ്ങിയ സമയത് ഞാൻ മറ്റൊരുവളായി മാറിയിരുന്നു. ഞാൻ ആ രാത്രി അയാളോടൊപ്പം കഴിഞ്ഞത് മുഴുവനും മുഴു മനസോടെ ആയിരുന്നു, മനസിറഞ്ഞാണ് ഞാൻ ദേവ്ജിയെ സ്നേഹിച്ചത് അത് ആദ്യം ശരീരം കൊണ്ടും വൈകാതെ എന്റെ മനസുകൊണ്ടും….പക്ഷെ ആ നിമിഷങ്ങൾ എല്ലാം മറന്നു തുടങ്ങാൻ പോവുകയാണ് എന്നറിയുമ്പോ എന്റെ ഇടം നെഞ്ചിലെ പിടച്ചിൽ കണ്ണുകളിൽ നനവായി മാറി. ഏകാന്തതയിൽ എനിക്ക് ഏതൊരു വാക്കുകൾക്കും ആശ്വാസം തരാൻ കഴിയാത്ത വേദനയുമായി ഞാൻ നിന്റെ അടുത്ത് ബസിൽ വന്നിരുന്നു.

അത് പറയുമ്പോളും സ്‌മൃതി കരയുന്നുണ്ടായിരുന്നു….. എനിക്ക് അപ്പൊ കാര്യങ്ങൾ ഒന്നുകൂടെ മനസിലായി തുടങ്ങി. അവളിലെ പ്രണയ ഭാവം എനിക്ക് മനസിലാവുന്നതിലും തീക്ഷ്ണമാണ് എന്ന്.

സ്‌മൃതി അയാൾക്ക് വെറുമൊരു ഉത്പന്നം ആയിരുന്നു, പക്ഷെ തനിക്കോ താൻ വിലകുറിച്ചു കണ്ട ഒരു ചിത്രം മാത്രം. നമ്മുടെ സമൂഹമെന്നും പുരുഷനേക്കാള്‍ സ്ത്രീയുടെ മേല്‍ ഏകാന്തത അടിച്ചേല്‍പ്പിച്ചിക്കുന്നുണ്ട്‌.അവളുടെ പാദങ്ങളിൽ ഒരെണ്ണം കൊലുസും മറ്റേത് ചങ്ങലയുമാണ്. അജിത് എന്ന താനും അതിന്റെ പരിച്ഛേദമാണ് , അവൾക്കൊരു കുഞ്ഞിനെ വേണമെന്നു കരഞ്ഞു പറഞ്ഞിട്ടും കേൾക്കാതെ നമ്മുടെ ജീവിതം ഒന്ന് നേരെയാകട്ടെ എന്ന് പറഞ്ഞത് ഇപ്പോളും ഞാൻ ഓർക്കുന്നു. ഇരുവരും മനസ് തുറന്നു സ്നേഹിക്കപ്പെടാനും അതിലൂടെ ഒറ്റപ്പെടലിന്റെ വേദന അവൾക്ക് മറക്കാനും ആണവൾ എല്ലായിപ്പോഴും ആഗ്രഹിച്ചത്. പക്ഷെ താനത് മനസിലാക്കൻ തക്ക വണ്ണം വളർന്നിരുന്നില്ല. ഈ വര്‍ഷം മുഴുവനും അവൾ എത്രയോ രാത്രികൾ കരഞ്ഞിട്ടുണ്ടാകാം! ഉറപ്പാണ്.

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

ഞാൻ ഉറങ്ങി എണീക്കുമ്പോ

💬 Comments

View all comments