0%

Chapter Title : ഋതം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 10.7K

സ്‌മൃതി എന്റെയടുത്തുണ്ടായിരുന്നു. അവൾ എന്റെ തോളിൽ ചാഞ്ഞു കൊണ്ട് ഉറങ്ങുന്നത് കണ്ടു, ഞങ്ങളുടെ ഭീതിപ്പെടുത്തിയ സ്വപ്നം ഞങ്ങളെ വിട്ടു പോയിരിക്കുന്നു. പുലർച്ചെ ഒരു മണിയായപ്പോൾ ഞങ്ങൾ ബാംഗ്ലൂർ ടൗണിലേക്ക് എത്തി, അവിടെ നിന്നും ഒരു കാബ് എടുത്തുകൊണ്ട് ഒരു ഹോട്ടലിൽ മുറിയെടുത്തു. സ്‌മൃതിയും ഞാനും ഒരു കട്ടിലിന്റെ രണ്ടു അറ്റത്തായി കിടന്നു. 9 മണിയായപ്പോൾ ഞാൻ ആദ്യം എണീറ്റപ്പോഴും സ്‌മൃതി നല്ല ഉറക്കമായിരുന്നു. ഞാൻ അവളെ ഒന്ന് തൊടാൻ പോലും തോന്നിയില്ല, എനിക്ക് ഇനി അതിനുള്ള അർഹതയുണ്ടോ എന്ന് മനസിൽ ആരോ ചോദിച്ചുകൊണ്ടിരുന്നു.

ഒടുവിൽ ഞാൻ അവളെ വിളിച്ചുണർത്തി, സ്‌മൃതി കലങ്ങിയ കണ്ണുകളോടെ കുളിമുറിയിൽ കയറി ഒരുമണിക്കൂറോളം അവൾ കുളിച്ചുകൊണ്ട് പുറത്തേക്ക് വന്നു. ഉച്ചയ്ക്ക് മുൻപ് ഞങ്ങൾ എയര്പോര്ട്ടില് എത്തി. ഫ്ലൈറ്റിൽ പോലും സ്‌മൃതി എന്തോ തീവ്രമായി ആലോചിച്ചു കൊണ്ട് കണ്ണ് തുറന്നു കരയുന്നുണ്ടായിരുന്നു.

ഡൽഹിയിലെത്തി ഞാനും സ്‌മൃതിയും ഫ്ലാറ്റിലേക്ക് കയറി. മീറ്റിംഗ് ഞാൻ മാറ്റിവെക്കണോ എന്ന് ആലോചിച്ചു, അത് നടത്താൻ വേണ്ടി ഞാൻ കൊടുത്ത വലിയ വില ഓർത്തപ്പോൾ എനിക്കെന്തു ചെയ്യണമെന്നു ഒരു പിടിയുമില്ല, പക്ഷെ ഇൻവെസ്റ്ററുടെ PA എന്നോട് ഉടനെ വരാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ എന്റെ കാറിൽ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ ചെന്നു. മീറ്റിംഗ് പോസിറ്റിവ് ആയിരുന്നു, എന്റെ സ്റ്റാർട്ടപ്പ്നു 50 കോടിയുടെ ഫണ്ടിങ് തരാമെന്നു സമ്മതിച്ചു. ഞാൻ എന്റെ കോ-ഫൗണ്ടർക്ക് വിവരമറിയിച്ചു, സ്‌മൃതിയോടു വീട്ടിലെത്തിയിട്ട് പറയാമെന്നു വെച്ചു.

ഞാൻ തിരികെ ഫ്ലാറ്റിലേക്ക് വന്നപ്പോൾ, സ്‌മൃതി അവിടെയുണ്ടായിരുന്നില്ല! പകരം ഫ്രിഡ്ജിൽ ഒരു നോട്ട് മാത്രം ഒട്ടിച്ചിരുന്നു!

“കുറച്ചു നാൾ ഞാൻ പപ്പയുടെ/മമ്മയുടെ അടുത്തായിരിയ്ക്കും -

💬 Comments

View all comments