0%

Chapter Title : ഋതം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 10.7K

ഞാൻ ഓഫീസിൽ ഇരിക്കുമ്പോ സ്‌മൃതിയുടെ ഒരു മെസ്സേജ്

“ഞാൻ ഇന്ന് വരുന്നുണ്ട് ….” എന്ന് മാത്രം.

അതുവരെ എന്നെ വേദനിപ്പിച്ച അവളോട്, ആ നിമിഷം എനിക്ക് ദേഷ്യവും പകയും ഒന്നും ഉണ്ടായില്ല, ഞാൻ മറുപടി കൊടുത്തുമില്ല.

ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് , സ്‌മൃതി അവളുടെ സാധങ്ങൾ എല്ലാം ഞാൻ എത്തും മുൻപ് പാക്ക് ചെയ്തു ഹാളിൽ വെച്ചിരുന്നത് കാണുന്നത്. പക്ഷെ സംസാരിച്ചു തുടങ്ങിയപ്പോൾ സ്വാഭാവികമായും അന്ന് രാത്രി നടന്നതിനെ കുറിച്ച് അവൾ പറഞ്ഞു തുടങ്ങി, പക്ഷെ അതിലേറെ സ്‌മൃതി അയാളെ വീണ്ടും കണ്ടോ എന്നും എനിക്കറിയണമായിരുന്നു. പക്ഷെ …….

"സോ ...... അടുത്തത് എന്താണ്?" ഞാൻ ചോദിച്ചു.

"അടുത്തത് ഇനി എന്താണ് അജിത് തന്നെ പറയൂ?" മറു ചോദ്യത്തോടെ സ്‌മൃതി എനിക്ക് മറുപടി നൽകി.

"നമുക്ക് ഇനി ഒന്നിച്ചു തുടരാൻ….."

"അജിത് …..ഇനി നമുക്ക് എന്ന വാക്കിന് പ്രസക്തിയുണ്ടോ?"

"ഞാൻ .... എനിക്കറിയില്ല സ്‌മൃതി. ഞാൻ നിന്നെ സ്നേഹിക്കുന്നു. കഴിഞ്ഞത് ഒരു ദുസ്സ്വപ്നം പോലെ മറക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ..."

"എളുപ്പമല്ല അല്ലെ ??"

"അതെ."

"അജിത് ഞാൻ നിന്നെയും ഒരുപാടു സ്നേഹിക്കുന്നു...പക്ഷെ ഞാൻ"

സ്‌മൃതി എന്തോ പറയാൻ തുടങ്ങി ….പക്ഷെ അവൾക്ക് വാക്കുകൾ കിട്ടാതെ ആയപ്പോൾ ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു ഗ്ലാസിൽ ഒഴിച്ച് കൊടുത്തു . കുടിച്ചതിനു ശേഷവും സ്‌മൃതി മൗനമായിരുന്നു, അവൾ എന്നെ കെട്ടിപിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു. തേങ്ങുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു ……

“ഞാൻ ………...ഗർഭിണിയാണ് …...”

“സ്‌മൃ……….അ……..”

ഇത്ര നേരം അവൾ ആ സംഭവത്തെ പറ്റി

💬 Comments

View all comments