Chapter Title : ഋതം [? ? ? ? ?]
പോകാനായിരുന്നു പദ്ധതി. അവിടെ നിന്ന് ഡൽഹിയിലേക്ക് 1 PM ഫ്ലൈറ്റ് ഉണ്ട് അതെടുക്കാം എന്നും. അതിനാൽ ഞങ്ങൾ കാബിൽ പുറപ്പെട്ടു. അടുത്ത നിർഭാഗ്യകരമായ കാര്യം എന്തെന്നാൽ മൂടൽമഞ്ഞ് കാരണം, ഹൈവേയിൽ രണ്ട് അപകടങ്ങൾ സംഭവിക്കുകയും ഗതാഗതം ഒരു തരത്തിൽ മന്ദഗതിയിലാവുകയും ചെയ്തു.
അതോടെ ഞങ്ങൾ മണിക്കൂറുകളോളം റോഡിലും പോസ്റ്റായി നിന്നു. ഞങ്ങൾ സംസാരിച്ച പോലീസുകാരിൽ ഒരാൾ പറഞ്ഞു, മൂടൽ മഞ്ഞ് മാറാതെ റോഡിൽ അപകടപ്പെട്ട വാഹനങ്ങൾ സമയത്തിനുള്ളിൽ അവർക്ക് നീക്കാൻ കഴിയില്ലെന്നും, ഇനി മെയിൻ റോഡിലൂടെയുള്ള യാത്ര നല്ല ബുദ്ധിമുട്ടാണ് എന്നും.
അതിനാൽ ഡ്രൈവർ ഗ്രാമപ്രദേശങ്ങളിലൂടെയുള്ള പഴഞ്ചൻ റോഡുകൾ എടുക്കാൻ തീരുമാനിച്ചു. ആ പ്രദേശം തനിക്ക് നന്നായി അറിയാമെന്നും പെട്ടന്ന് പോകാമെന്നും അദ്ദേഹം ഞങ്ങൾക്ക് ഉറപ്പ് നൽകി.
അതിനാൽ ഞങ്ങൾ ഗ്രാമ പ്രദേശങ്ങളിലൂടെ ഉള്ളിൽ ഉള്ള ചെറിയ കുണ്ടും കുഴിയുമുള്ള റോഡുകളിലൂടെ പുറപ്പെട്ടു. അപ്പോഴാണ് ഞാൻ മീറ്റിംഗ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. പക്ഷെ അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് എന്തായാലും കാലിഫോർണിയയിലേക്ക് പോകേണ്ടിവരും. അതിനു കുറച്ച് കൂടി ചിലവ് വരും. ഇത്രയധികം ദശലക്ഷം ഡോളറിന്റെ മൊത്തമായുള്ള ഇൻവെസ്റ്റ്മെന്റ് വെച്ച് നോക്കുമ്പോൾ അത് വലിയ ചിലവല്ല. എന്നാൽ ഞങ്ങളുടെ ഇപ്പോഴുള്ള അവസ്‌ഥ കുറച്ചു കഷ്ടവുമാണ്. നിലവിൽ ഉള്ള ബാങ്ക് ബാലൻസ് കൊണ്ട് കഷ്ടിച്ച് മുന്നോട്ടു പോകുകയാണ്, അതിനാൽ അതും ഞങ്ങൾക്ക് ബുദ്ധിമുട്ടാകും. അതുകൊണ്ട് മാത്രം ഞാൻ ഇപ്പോൾ എടുത്ത തീരുമാനത്തിൽ ഉറച്ചു സഞ്ചരിക്കുകയായിരുന്നു.
“ആകെ മൊത്തം മഞ്ഞാണ്…. എനിക്കെന്തോ പോലെ തോന്നുന്നു അജിത്” സ്‌മൃതി എന്റെ തോളിൽ ചാരികൊണ്ട് ആ കാബിൽ വെച്ച് പറഞ്ഞിരുന്നു.
“അതെ. സാരമില്ല അതുടനെ മാറും..”
💬 Comments
View all comments