0%

Chapter Title : ഋതം [? ? ? ? ?]

Author : കൊമ്പൻ Read All Parts 4.3K

ഞങ്ങൾ രണ്ടുപേരും ന്യൂ ഡെൽഹിയിലെ സമ്പന്നമായ കുടുംബങ്ങളിൽ ജനിച്ചതും വളർന്നതുമായ കുട്ടികളായിരുന്നു. ഗ്രാമീണമായ ഇതുപോലെ ഉള്ള പ്രദേശങ്ങൾ ഞങ്ങക്ക് അന്യമാണ് . അതുകൊണ്ടും കൂടിയാവാം സൂര്യൻ അസ്തമിച്ചു കഴിഞ്ഞപ്പോൾ, സ്‌മൃതി കൂടുതൽ ഭയപ്പെടുന്നതായി എനിക്ക് തോന്നിയത്. ഈ നശിച്ച മൂടൽമഞ്ഞ് ആവട്ടെ കാര്യങ്ങൾ ഒന്നുടെ വഷളാക്കി കൊണ്ടിരുന്നു,

കുറച്ചു കഴിഞ്ഞപ്പോൾ, ഡ്രൈവർ ഒരു ചായകുടിക്കാൻ വേണ്ടി ഒരു ധാബയിൽ നിർത്തട്ടേയെന്നു ചോദിച്ചു. ഞങ്ങൾക്കും വിശന്നു തുടങ്ങിരുന്നു, അതിനാൽ സമ്മതിച്ചു. താമസിയാതെ കാർ ഏതാണ്ട് വിജനമായ ഒരു ധാബയിലേക്ക് കയറി. ഡ്രൈവറും ഭക്ഷണവും ചായയും കഴിക്കാൻ പോയപ്പോൾ സ്‌മൃതിയും ഞാനും ഒരു മേശപ്പുറത്ത് ഇരുന്നുകൊണ്ട് മണ്ണുകൊണ്ടുള്ള കപ്പിൽ ചായ കുടിച്ചു. ഒപ്പം ലഘു ഭക്ഷണവും.

"ഇത് ശെരിക്കും നഗരത്തിൽ നിന്നും ഒത്തിരി അകലെയുള്ള ഒരു തരത്തിൽ പറഞ്ഞാൽ ഇന്ത്യയെക്കാൾ ദരിദ്രമായ മൂന്നാം കിട രാജ്യം പോലെയുണ്ട്." പക്കോട കഴിക്കുമ്പോൾ സ്‌മൃതി പറഞ്ഞു.

"ഇന്ത്യ ഒരു മൂന്നാം കിട ലോക രാജ്യമാണ് സ്‌മൃതി " ഞാനും മറുപടി പറഞ്ഞു.

"ഹാ, അതെ, എനിക്കറിയാം, പക്ഷേ ഇപ്പോഴും അത് ..."

KRRRHHBANGGGGGGTHRRRRRRRRRR

കാതടപ്പിക്കുന്ന പോലുള്ള ഒരു ശബ്ദം ആയിരുന്നു അത്. വെയിറ്ററും ധാബ ഉടമയും ഞാനും ഞങ്ങളുടെ ഡ്രൈവറും കണ്ടു നിന്ന എല്ലാവരും ഒരു പോലെ എഴുന്നേറ്റു. മൂടൽമഞ്ഞിലൂടെ ഞങ്ങൾ ധാബയിൽ നിന്ന് പുറത്തേക്ക് ഓടി. ഞങ്ങൾ സഞ്ചരിച്ച കാർ ഭാഗികമായി തന്നെ തകർന്നിരിക്കുന്നു, ഒപ്പം ഒരു ട്രക്ക് വേഗത്തിൽ അടുത്തുള്ള ഒരു കടയിലേക്ക് പൂർണ്ണമായും കയറിയിരിക്കുന്നു.

"ദൈവങ്ങളെ ……. !!"
ഡ്രൈവർ അലറി കരഞ്ഞുകൊണ്ട് കാറിന്റെ അവശിഷ്ടങ്ങളിലേക്ക് ഓടി.

എന്താണ്

💬 Comments

View all comments