Chapter Title : ഋതം [? ? ? ? ?]
ഒന്ന് ദയനീയമായി നോക്കി.
ഒപ്പം അവളെന്നോട് അവളുടെ ചുണ്ടിൽ ഒരു വിരൽ വെച്ചുകൊണ്ട് എന്നോട് ക്ഷമയോടെ ഇരിക്കാൻ മാത്രം അപേക്ഷിച്ചു.
അവളുടെ വിടർന്ന കണ്ണുകൾ കൊണ്ട് എന്റെ ശ്രദ്ധ ആ താടിക്കാരന്റെ ഇടുപ്പിലേക്ക് എത്തിച്ചു. അയാളുടെ ഇടം കൈയിൽ ഒരു തോക്ക് പിടിച്ചിരുന്നു പക്ഷെ അതിന്റെ മുഴുവൻ ഭാഗവും എനിക്ക് കാണാമായിരുന്നില്ല. ഞാൻ ആ തോക്കിലേക്ക് നോക്കിയപ്പോൾ തന്ന ഞാൻ ആകെവിയർത്തു. അയാൾ എന്നെ തീക്ഷ്ണമായി നോക്കുന്ന പോലെ തോന്നിയപ്പോൾ ഞാൻ അയാളുടെ മുഖത്തേക്ക് പേടിച്ചിട്ടാണെങ്കിലും ഒന്ന് നോക്കി….അയാൾ പക്ഷെ ആ നിമിഷം നോക്കി ദഹിപ്പിക്കും പോലെ ഒരു ചിരി ചിരിക്കുകയും ചെയ്തു.
“അവിടെ ഇരിക്കടാ..” അയാളുടെ കനമുള്ള ശബ്ദത്തിൽ ഒരാൾ മാത്രം ഇരിക്കുന്ന അയാളുടെ വലതു വശത്തുള്ള സീറ്റ് ചൂണ്ടി പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ടേക്ക് നോക്കി, ബ്ലാങ്കറ്റ് എടുക്കാൻ പോകുമ്പോ അവിടം കാലി ആയിരുന്നു, അപ്പൊ ഉറപ്പായും ഇപ്പൊ അവിടെയിരിക്കുന്ന വായിൽ മുറുക്കാൻ ഇട്ടു ചവക്കുന്ന ആ മെലിഞ്ഞ മനുഷ്യൻ ഈ താടിക്കാരന്റെ കൂട്ടാളിയാവും. ആ ഇരുട്ടിലും അവനെന്നെ നോക്കികൊണ്ട് തിളങ്ങുന്ന മൂർച്ചയേറിയ ഒരു കത്തി കാണിച്ചു.
“ഇങ്ങോട്ടിരി സാറെ..” കൂട്ടാളി എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവനെ വേണെങ്കിൽ എനിക്ക് അടിച്ചിടാമായിരുന്നു. പക്ഷെ അവന്റെ കയ്യിലെ കത്തിയുടെ മൂർച്ച കണ്ടപ്പോൾ ഒരു ഞാൻ ചാൻസ് എടുക്കാൻ നിന്നില്ല. അവനൊരു മെലിഞ്ഞവൻ ആയതുകൊണ്ട് എനിക്കവനെ നിഷ്പ്രഭം കീഴ്പെടുത്താമായിരുന്നു, പക്ഷെ അവന്റെ കയ്യിലെ കത്തി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
ഇരുപ്പുറയ്ക്കാതെ ഒരു ചന്തിയിൽ ഇരുന്നുകൊണ്ട് താടിക്കാരനോട് അപേക്ഷിച്ചു.
“ഭായി …. പ്ലീസ് ഞങ്ങളെ …..ശല്യം ചെയ്യരുത്.”
“ആദ്യം
💬 Comments
View all comments