0%

Chapter Title : റിയൂണിയൻ 2 [Danmee]

Author : danmee Read All Parts 237

ആയ  എസ്‌ ഐ ജെനിക്ക് പേടിയോ "

" താൻ വന്ന  കാര്യം പറ "

" ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു...... ഞാൻ ദേ  ഇത് തരാൻ വേണ്ടി വന്നതാ "

അച്ചു തന്റെ കൈയിൽ ഇരുന്ന  ഒരു പൊതി  ജെനിക്ക് നേരെ നീട്ടി.

" ഇതെന്താ ഗിഫ്റ്റോ "

" എന്റെ ലൈഫിൽ ഞാൻ ആദ്യമായിട്ട ഒരാൾക്ക് ഗിഫ്റ്റ് കൊടുക്കുന്നത്..... തുറന്ന് നോക്ക് "

ജെനി അത്‌ വാങ്ങി തുറന്നു നോക്കി.

"ഇതെന്താ മേക്കപ്പ് സെറ്റോ...... ഞാൻ വിചാരിച്ചു റൊമാന്റിക് ആയ എന്തോ ആണെന്ന് "

" തന്നെ ആദ്യം കണ്ടപ്പോൾ തൊട്ട് തരണം എന്ന് വിചാരിക്കുന്നതാ........ സാധാരണ സ്ത്രീകളെ  പോലെ പോലിസ്കാർ മേക്കപ്പ് ചെയ്യാറില്ല..... എങ്കിലും കണ്ണെഴുതി  പൊട്ടുതൊട്ട് ചിലപ്പോ  ലിപ്സ്റ്റിക്കും ഇടാറുണ്ട്..... തന്റെ മുഖത്തു ഇതൊന്നും ഇട്ടതിന്റെ പാട് പോലും ഇല്ല  അതുകൊണ്ട് തന്നതാ "

" എന്നെ ഇങ്ങനെ കാണുന്നത് തനിക്ക് ഇഷ്ട്ടമല്ലേ......... ഇപ്പോയേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം...... എന്റെ ലക്ഷ്യങ്ങൾ  എല്ലാം കഴിഞ്ഞാലും  തന്റെ താല്പര്യങ്ങൾക്ക് വഴങ്ങുന്ന  ഒരു പെണ്ണായിരിക്കില്ല ഞാൻ.......... എന്റെ ഇതുവരെ  ഉള്ള ജീവിതത്തിൽ  പലതരത്തിൽ ഉള്ള പുരുഷന്മാരെ  കണ്ടിട്ടുണ്ട്  അവരുടെ  എല്ലാം ലക്ഷ്യം എന്റെ ശരീരം മാത്രമാണെന്ന് അവരുടെ  നോട്ടം കണ്ടാൽ തന്നെ മനസിലാകുമായിരുന്നു...... പക്ഷെ നീ എന്റെ കണ്ണിലൂടെ ഹൃദയത്തിലേക്ക് ആണ്‌ നോക്കുന്നത് എന്ന് തോന്നിയത്  കൊണ്ട  നീ ഇപ്പോൾ ഇവിടെ നിന്ന് സംസാരിക്കുന്നത്......... ഇതും കൊണ്ട് ഇപ്പോൾ ഇറങ്ങികൊണം "

ജെനി അച്ചുവിന്റെ കൈയിൽ ബലമായി ആ പൊതി പിടിപ്പിച്ചു.

അച്ചു അത്  പിടിച്ചുകൊണ്ടു മുറ്റത്തേക്കിറങ്ങി പുറത്തേക്ക് നടന്നു. പെട്ടെന്ന് എന്തോ ഓർത്തപോലെ അവൻ ഒന്ന് നിന്നു എന്നിട്ട് ജെനിയുടെ അടുത്തേക്ക് തിരിഞ്ഞു നടന്നു.

" അതെ  തന്നോട് ഒരു കാര്യം പറയാൻ മറന്നു..... തന്നെ കണ്ട അന്നേ പറയണം എന്ന് ഉണ്ടായിരുന്നു..... പക്ഷെ അപ്പോഴത്തെ സാഹചര്യം ശെരി ആണെന്ന് തോന്നിയില്ല "

അച്ചു പടിയിൽ നിന്ന് തുണിൽ പിടിച്ചുകൊണ്ടു തുടർന്നു.

"  ഐ ലവ് യു "

ജെനി അച്ചുവിനെ നോക്കി

💬 Comments

View all comments