Chapter Title : റിയൂണിയൻ 2 [Danmee]
ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് ഒന്നും മിണ്ടാതെ അകത്തുകയറി കഥകടച്ചു.
എന്തെങ്കിലും ഒരു മറുപടി പ്രേതീക്ഷിച്ച അച്ചുവിന് നിരാശ ആയിരുന്നു ഭലം. അവൻ അവിടെ നിന്നും ഇറങ്ങി നടന്നു.
ആരും ശ്രെദ്ധിക്കാതിരിക്കാൻ ബൈക്ക് കുറച്ചു മുന്നിലോട്ട് മാറ്റി വെച്ചിട്ടായിരുന്നു അച്ചു ജെനിയുടെ വീട്ടിലേക്ക് വന്നത്.
അവൻ വണ്ടി വെച്ച സ്ഥാലം ലക്ഷ്യമാക്കി നടന്നു. പിറകിൽ ഒരു കാർ വരുന്നത് മനസിലാക്കിയ അച്ചു റോഡിൽ നിന്നും ഒതുങ്ങി നടന്നു പക്ഷെ അവനെ കണ്ട് ആ കാർ നിർത്തി.
" അച്ചു ഡാ..... കയറു "
" അഹ് രാവിയച്ഛ ഇതെവിടെ ആയിരുന്നു. ഇവിടെ ഒന്നും ഇല്ലായിരുന്നല്ലോ "
" നീ വണ്ടിൽ കേറൂ "
അച്ചു രവിയുടെ കാറിൽ കയറി. രവി കാർ മുന്നോട്ട് എടുത്തു.
" നീ എന്താ ഈ ഭാഗത്ത്...... നിന്നെ അടിച്ച എസ് ഐ സ്ക്കച്ച് ചെയ്യാൻ വന്നതാണോ "
" അത് അറിഞ്ഞായിരുന്നോ "
" എന്ത് പറ്റിയട നിനക്ക്.... ഒരു പീറ പെണ്ണിന്റന്ന് ആടി വാങ്ങാൻ "
" അത് പിന്നെ ഒട്ടും പ്രേതീക്ഷിക്കാതെ നടന്നതാ "
" നമ്മളെ പോലുള്ളുവർ ഇപ്പോഴും എന്തും പ്രേതീഷിക്കണം..... "
രവി കാർ നിർത്തിയത് അയാളുടെ വിട്ടുമുറ്റത്ത് ആയിരുന്നു. കാറിൽ ഉണ്ടായിരുന്ന ഒരു കിറ്റും ആയി അയാൾ വീട് തുറന്ന് അകത്തേക്ക് കയറി. അച്ചു ഒന്നും മനസിലാകാതെ അയാൾക്ക് പിറകെ ആ വീട്ടിനുള്ളിലേക്ക് കയറി. രവിക്ക് താൻ ഈ വീട്ടിൽ വരുന്നത് ഇഷ്ട്ടം ആയിരുന്നില്ല ഇപ്പോൾ അയാൾ തന്നെ അവനെ അങ്ങോട്ട് ക്ഷണിച്ചിരിക്കുന്നു.
" ഇവിടെ ആരും ഇല്ലേ "
അച്ചുവിന്റെ ചോദ്യം കേൾക്കാത്ത പോലെ രവി കയ്യിൽ ഉണ്ടായിരുന്ന കിറ്റിൽ നിന്നും ഒരു പൊതിയും ഒരു കുപ്പിയും എടുത്തു ടേബിളിൽ വെച്ചു. പൊതി പിരുത്ത് കൊണ്ട് അയാൾ അച്ചുവിനോട് പറഞ്ഞു .
" ഡാ നീ ഇവിടെ വന്നിരുന്നു കഴിക്ക്......... നിനക്കൊന്ന് ഒഴിക്കട്ടെ? "
" രാവിയച്ഛന്റെ മക്കളും...... "
അച്ചു പറഞ്ഞു മുഴുവിപ്പിക്കുന്നതിനുമുന്നേ രവി മറുപടി പറഞ്ഞു.
" അവരെ ഞാൻ ഇവിടെന്ന് മാറ്റി.....
💬 Comments
View all comments