0%

Chapter Title : റിയൂണിയൻ 2 [Danmee]

Author : danmee Read All Parts 239

ഒരു വലിയ കോള് വന്നിട്ടുണ്ട്  അതിന് എനിക്ക് നിന്റെ സഹായം  വേണം....... ഇത്തിരി റിസ്ക് ഉള്ള പണിയാണ്..... എന്നാലും  നിന്നെ കൊണ്ട് പറ്റും "

" എന്ത് റിസ്ക്കുള്ള പണി...... നടേശൻ ആശാനോട് പറഞ്ഞാൽ പോരേ "

" നടേശാനേ  കൊല്ലാൻ  നടേശാനോട് തന്നെ സഹായം  ചോദിക്കാൻ എനിക്ക് തലക്ക് ഓളം ഒന്നും ഇല്ല "

" എന്ത് ആശാനേ  കൊല്ലണം എന്നോ "

" നീ ഇങ്ങനെ പേടിക്കാതെ..... പ്ലാൻ എല്ലാം റെഡി ആണ്....... എനിക്ക് ഒറ്റക്ക് ചെയ്യാൻ ഉള്ളതെ  ഉള്ളു..... പക്ഷെ എന്റെ കുടെ നിൽക്കാൻ ഒരാൾ വേണം  അതിനാ നീ......  നീ ഒരു ചെറിയ  സഹായം ചെയ്താൽ മതി "

" ആർക്ക് വേണ്ടിയാ  ഇത് ചെയ്യുന്നത്? "

" നിനക്ക് ആളിനെ അറിയും  നടേശാന്റ  അനിയൻ തന്നെ  സതീശൻ ..... നിനക്ക് കുടെ നിൽക്കാൻ സമ്മദം ആണോ "

" എനിക്ക് ഒന്ന് ആലോചിക്കണം "

" ആലോചിച്ചോ....... പക്ഷെ നിനക്ക് എന്റെ  കുടെ നിൽക്കുക എന്ന ഒബ്ശാനേ ഉള്ളു............. നീ ഇത് പുറത്ത് ആരോടെങ്കിലും  പറഞ്ഞാലും  ആളുകൾ നിന്നെ വിശ്വസിക്കില്ല.... നടേശാനേ കയ്യിൽ എടുക്കാൻ ഇപ്പോഴും എന്നെ കൊണ്ട് പറ്റും.......... നിന്നെ അവന്റെ ആളുകളെ  കൊണ്ട് കൊല്ലിക്കാനും പറ്റും "

" നടേശാനേ കൊല്ലാനും മാത്രം എന്താ പ്രശ്നം "

" നീ തൽക്കാലം ഇത്രയും അറിഞ്ഞാൽ മതി........ സംഗതി നടന്നാൽ  നിനക്കും ഉപയോഗം ഉണ്ട് "

അച്ചു  അവിടെ ഇരുന്ന കുപ്പി പൊട്ടിച്ച് കുറച്ചു ഗ്ലാസ്സിലേക്ക് ഒഴിച്ചു. എന്നിട്ട് ഒറ്റവലിക്ക് കുടിച്ചു.

" ഞാൻ നാളെ പറയാം "

" മ്മ്മ് നീ ഇപ്പോൾ പൊക്കോ .... നാളെ  ഇതേ  സമയത്ത് ഇങ്ങോട്ട് വാ...... നമുക്ക് അധികം ദിവസങ്ങൾ ഇല്ല "

അച്ചു  അവിടെ നിന്നും ഇറങ്ങി  നടന്നു. കുറച്ചു ദുരം  കഴിഞ്ഞപ്പോൾ അവൻ ഫോൺ  എടുത്ത് ജെനിയെ വിളിച്ചു.

" ഹാലോ "

" കിന്നാരിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഫോൺ  വെച്ചിട്ട് പോക്കേ എനിക്ക് കിടന്ന് ഉറങ്ങണം

💬 Comments

View all comments