0%

Chapter Title : റിയൂണിയൻ 2 [Danmee]

Author : danmee Read All Parts 241

"

" എനിക്ക് ഒന്ന് നേരിൽ കാണണം  ഞാൻ വീട്ടിലോട്ട് വരട്ടെ "

" ഞാൻ നിന്നോട് പല തവണ  പറഞ്ഞിട്ട് ഉള്ളതാ  എന്നോട് കിന്നാരിക്കാൻ വരരുത് എന്ന് "

" അറിയാം..... നിന്റെ പ്രതികാരം .......... അത്‌ ഇനി ഒരു വിഷയം  അല്ല ......... നിനക്ക് വേണ്ടി ഞാൻ അത്‌ ചെയ്യാൻ പോകുന്നു "

" നീ അബദ്ധം ഒന്നും കാണിക്കരുത്..... ഇപ്പോൾ എന്താ പെട്ടെന്ന്  ഇങ്ങനെ ഒക്കെ സംസാരിക്കാൻ "

"ഒരു അവസരം ഒത്ത് വന്നിട്ടുണ്ട് "

" നാളെ സ്റ്റേഷനിൽ കുറച്ചു പണി ഉണ്ട്  അതുകഴിഞ്ഞു.........അഹ്  ഉച്ചക്ക് ശേഷം കടലോരത്തെ  ആ കെട്ടിടത്തിൽ  വെച്ചു കാണാം "

ജെനി ഫോൺ കട്ട്‌ ചെയ്ത ശേഷം  കുറച്ചു നേരം  എന്തോ ആലോചിച്ചു നിന്നു

പിറ്റേന്ന്  സ്റ്റേഷനിലെ പണികൾ തീർത്ത് ജെനി അച്ചുവിനെ കാണാൻ ഇറങ്ങുമ്പോൾ രാജൻ ചോദിച്ചു.

" എങ്ങോട്ടാ മേഡം "

"  എന്റെ ഒരു പേഴ്സണൽ ആവിശ്യത്തിന് ആണ്‌ പോകുന്നത്  രാജൻ വരണമെന്നില്ല "

ജെനി ജീപ്പിൽ കയറി കടലോരത്തേക്ക് തിരിച്ചു.
ജെനി ചെല്ലുമ്പോൾ  ബിൽഡിങ്നുള്ളിൽ  ഒരു ബിയർ ബോട്ടിൽ കാലി ആക്കുകയായിരുന്നു  അച്ചു.

" ഹാ  നീ വന്നോ "

" എന്താ  നിനക്ക്  പറയാൻ ഉള്ളത്.....  എന്താ നിനക്ക് കീട്ടി എന്ന് പറയുന്ന  അവസരം "

" നടേശാന് ഒരു അനുജൻ ഉണ്ട് സതീശൻ..... അയാൾ ആണ്  നടേശാന്റെ  ബിസിനസ്സും മറ്റും നോക്കുന്നത്...... അവർക്ക് ഇടയിൽ ഇപ്പോൾ എന്തോ പ്രശ്നം ഉണ്ട്.....എന്താ എന്ന് കറക്റ്റ് അറിയില്ല......രവിയച്ഛന്  കോട്ടേഷൻ കിട്ടിട്ട് ഉണ്ട് നടേശാനേ  കൊല്ലാൻ. എന്നെ സഹായത്തിന്  വിളിച്ചിരിക്കുവാ"

"ആരെങ്കിലും അയാളെ  കൊല്ലുന്നത് കാണാൻ അല്ല ഞാൻ ഇത്രയും കലം ജീവിച്ചത്...... എന്റെ കൈ കൊണ്ട് തന്നെ അയാളെ കൊല്ലണം...... പിന്നെ ആ  രവി അയാളും ജീവിച്ചിരിക്കാൻ പാടില്ല "

" നീ എന്താ ഈ പറയുന്നത്  അവർ തമ്മിൽ തല്ലി ചാവുന്നെങ്കിൽ അങ്ങ് ചാവട്ടെ....... മരിച്ചു കിടക്കുന്ന അവരെ  കണ്ടിട്ട് നമുക്ക് ജീവിച്ചു തുടങ്ങാം "

" നിന്റെ പ്ലാൻ

💬 Comments

View all comments