0%

Chapter Title : റിയൂണിയൻ [Danmee]

Author : danmee Read All Parts 960

മരിച്ച ശേഷം  ഞങ്ങൾ അമ്മയുടെ സഹോദരന്റെ വീട്ടിൽ ആയിരുന്നു. അവിടെന്ന് ഇറങ്ങേണ്ടി വന്നപ്പോൾ ഫോട്ടോ എല്ലാം നഷ്ടമായി.... അച്ഛന്റെ ഫോട്ടോ കിട്ടിയത് പത്രത്തിൽ  നിന്നാണ് "

" നടേശൻ ആണ്‌ തന്റെ അച്ഛനെ കൊന്നത് എന്ന് എങ്ങനെ മനസിലായി "

" ആ രാത്രി ഇപ്പോഴും എനിക്ക് ഓർമ ഉണ്ട് നടേശാനും നിന്റെ വളർത്തച്ഛൻ രവിയും കുടെ ആണ്‌ എന്റെ അച്ഛനെയും അനിയനെയും കൊന്നത്........ അച്ഛനെ കൊന്നവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ ആണ്‌ ഞാൻ പോലീസ് ആയത്..... ഡിപ്പാർട്മെന്റിൽ കേറിയത്തിന് ശേഷം ആണ്‌ ഈ കാക്കിക്ക് മുഷിഞ്ഞ  തുണിയുടെ വില മാത്രമേ ഉള്ളു എന്ന് തിരിച്ചറിഞ്ഞത്.... എന്റെ ലക്ഷ്യം നടന്നാൽ അന്ന് ഞാൻ ഈ കക്കിയിൽ നിന്നും ഇറങ്ങും "

" എടൊ തന്റെ അച്ഛനെയും അമ്മയെയും എവിടെയോ കണ്ട നല്ല പരിചയം തോന്നുന്നു കേട്ടോ "

" നീ കണ്ടു കാണാൻ ഒരു ചാൻസും ഇല്ല  അച്ഛൻ ഒരു പക്ഷെ നീ ജനിക്കും മുൻപ് മരിച്ചിട്ടുണ്ടാകും.... പിന്നെ അമ്മ ഈ സ്ഥാലത്തേക്ക് വന്നിട്ടില്ല "

" താൻ പറഞ്ഞത് സത്യം ആണെങ്കിൽ തന്റെ കുടെ ഞാനും ഉണ്ടാകും........ ഇപ്പോൾ ഞാൻ പോട്ടേ എനിക്ക് വേറെ ഒരു പണി കൂടി ചെയ്യാൻ ഉണ്ട് "

💬 Comments

View all comments