Chapter Title : റിയൂണിയൻ [Danmee]
ജയിലിൽ കിടക്കുന്നത്...... അത് ശെരി ആണോ.... ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത് എന്നല്ലേ "
"തെറ്റിന് കൂട്ടുനിന്നാലും ഒരാളെ കുറ്റവാളി ആയി കണക്കാക്കും....... പിന്നെ അത് തനിക്ക് വെച്ച കെണി ആയിരുന്നു അവൻ അതിൽ വന്നു പെട്ടതാ....... തന്നെയും ഞങ്ങൾ ഉടനെ കുടുക്കും "
" അറിയാം അത് അറിഞ്ഞോണ്ട് ആണല്ലോ സാറിനെ അങ്ങ് തട്ടികളയാം എന്ന് തീരുമാനിച്ചത്........ പക്ഷെ ഒരു തെറ്റും ചെയ്യാത്ത എന്റെ അനിയനെ പ്രതിയാക്കിയതിനു സാറിന് വേറെ ഒരു ശിക്ഷ കൂടി തരുന്നുണ്ട് "
നടേശാന്റെ കൂടെ ഉണ്ടായിരുന്നവർ ജീപ്പിൽ ഉണ്ടായിരുന്ന തോമസിന്റെ ഭാര്യയെയും മക്കളെയും പിടിച്ചു വെച്ചിട്ടുണ്ടായിരുന്നു. നടേശൻ തോമസിന് നേരെ തോക്ക് ചുണ്ടികൊണ്ട് തന്നെ മുന്നിലോട്ട് നടന്നു അയാളുടെ മകനെ കയ്യിൽ എടുത്തു.
" എന്റെ മോനെ വീട്...... മോനേ "
" പെങ്ങളെ ഇവനെ ഞാൻ ഒന്നും ചെയ്യില്ല .... എനിക്ക് സാറിനോട് മാത്രം ആണ് വിരോധം "
നടേശൻ നടന്ന് മുനിലോട്ട് വന്നിട്ട് തോമസിനോട് പറഞ്ഞു..
" സാറെ സാറിനെ ഞാൻ കൊല്ലും എന്നിട്ട് സാറിന്റെ മോനെ ഞാൻ കൊണ്ടു പോകും...... അവൻ ഞങ്ങളുടെ കൂടെ ഒരു കുറ്റവാളി ആയി വളരും..... പിന്നെ സാറിന്റെ മകളെ....... അല്ലെങ്കിൽ വേണ്ട ചെറിയ കുട്ടി അല്ലെ കുറച്ചു കൂടെ വളന്നിട്ട് ഞാൻ അവളേം കൊണ്ട് പോകും എന്നിട്ട് നല്ല വിലക്ക് വിൽക്കും "
" എടൊ തന്നെ ഞാൻ "
തോമസ് നടേശാന്റെ കയ്യിൽ കയറി പിടിച്ചു തോക്ക് കൈകലക്കി. ജോർജിനെ കയ്യിൽ വാങ്ങി എന്നിട്ട് അയാളെ ചവിട്ടി താഴെ ഇട്ടു പക്ഷെ അപ്പോയെക്കും തോമസിന്റെ തലക്ക് പിന്നിൽ അടിയേറ്റു അയാൾ നിലത്ത് വീണു.
" രവി താൻ ഇത് ഇവിടെ പോയി കിടക്കുക ആയിരുന്നു ഇവനെ അങ്ങ് തീർത്തേക്ക് "
അടികൊണ്ട് നിലത്തു കിടന്ന തോമസിനെ രവി പിടിച്ചു എണീപ്പിച്ചു. തോമസ് അയാളെ തട്ടി മാറ്റി ലിസിയെ പിടിച്ചു വെച്ചിരുന്നവനെ ഇടിച്ചിട്ടു.
" ലിസി നീ മക്കളെയും കൊണ്ട് പൊക്കോ "
ലിസി ജെനിയും
💬 Comments
View all comments